സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പെയർഡ് ബാച്ചിലേക്കും റെഗുലർ ബാച്ചിലേക്കുമായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ഗസ്റ്റ് ഇന്റർപ്രട്ടർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവിക്ക് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.


ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 10 രാവിലെ 10 മണിക്ക് നടക്കും. എം എസ് ഡബ്ല്യു/ എം എ സൈക്കോളജി / എം എ സോഷ്യോളജി യോഗ്യതയോടൊപ്പം Diploma in Indian Sign Language Interpretation (DISLI) (RCI Approved) ഉള്ളവർക്ക് അപേക്ഷിക്കാം. ആവശ്യമായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ എംഎസ്ഡബ്ല്യൂ/ എംഎ സൈക്കോളജി/ എംഎ സോഷ്യോളജി ആർസിഐ അംഗീകൃത സ്പെഷ്യൽ എജ്യുക്കേഷനിൽ (HI/Deaf) ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. ഇതോടൊപ്പം കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ഡിപ്ലോമയും ആർസിഐ അംഗീകൃത DISLI യോഗ്യതയും ഉണ്ടാകണം. സ്‌പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യതയുള്ളവരെയും പരിഗണിക്കും. ഇതോടൊപ്പം ബിഎസ്‌സി അല്ലെങ്കിൽ സൈക്കോളജി/ സോഷ്യാളജി ബിരുദവും ആവശ്യമാണ്.

മേൽപ്പറഞ്ഞ യോഗ്യത യുള്ളവരുടെ അഭാവത്തിൽ സ്‌പെഷ്യൽ എജ്യുക്കേഷൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (HI/Deaf) യോഗ്യത മാത്രമുള്ളവരെയും പരിഗണിക്കും.



ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയോ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യതയോ വേണം. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ഈ തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 10 രാവിലെ 11 മണിക്ക് നടക്കും.

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 11ന്

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജൂൺ 11ന് ആലപ്പുഴ ആർ.ഐ.സെന്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ രാവിലെ 10 ന് നടക്കും.

കേന്ദ്ര സർക്കാർ നൈപുണ്യവികസന സംരംഭകത്വമന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ പ്രമുഖ സർക്കാർ/ പൊതുമേഖല / വ്യവസായ സ്ഥാപനങ്ങൾ അപ്രന്റീസുകളെ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. കൂടാതെ മറ്റ് വ്യവസായ വാണിജ്യസ്ഥാപനങ്ങൾക്കും അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്. എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാർ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0477 – 2230124. ഇമെയിൽ : ricalappuzha@gmail.com.



എൻ.സി.സി.യിൽ വിജിലൻസ് ഓഫീസർ

തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിലെ വിജിലൻസ് ഓഫീസർ ഒഴിവിലേയ്ക്ക് സർവ്വീസിൽ നിന്നും വിരമിച്ച ആർമി/നേവി/എയർഫോഴ്‌സ്/സിവിലിയൻ ഓഫീസർമാരിൽ നിന്നും കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഓൺലൈനായി aociv.keraladte@nccindia.nic.in ലേക്ക് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ&എൽ), വഴുതയ്ക്കാട്, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ജൂൺ 28. വിശദവിവരങ്ങൾക്ക് http://www.keralancc.org സന്ദർശിക്കണം. ഫോൺ: 0471-2726626/9447243938.