അറ്റൻഡർ, അങ്കണവാടി ഹെൽപ്പർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഓവർസീയർ, അധ്യാപക തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് ഉടൻ അപേക്ഷിക്കൂ.
അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയില്‍, ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ അറ്റന്‍ഡറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ 90 ദിവസ കാലയളവിലേക്ക് (വേതനം -പ്രതിദിനം 750/ രൂപ നിരക്കില്‍ പ്രതിമാസം 20250/ രൂപയില്‍ അധികരിക്കാതെ) നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232318
അങ്കണവാടി ഹെല്‍പര്‍ ഒഴിവ്
കോഡൂര്‍ പഞ്ചായത്ത് പരിധിയിലുളള അങ്കണവാടികളിലെ ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവനസന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. പ്രായപരിധി-18-46.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോഡൂര്‍ പഞ്ചായത്ത് സെക്രട്ടറി സക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷള്‍ ജൂലൈ 31 വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം - ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍ ഓഫീസ്, കോഡൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍-7025127584.
ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ.വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10 ന് നടക്കും.
യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി.), കോഴിക്കോട് കോളേജ് വിദ്യാഭ്യസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-9188900203, 0483-2972200.
ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ പത്തിനകം ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0466-2270353. ഇമെയിൽ- thrithalagovtcollege@gmail.com.
തൃശൂർ മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ നിയമനം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 30-ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖം.
എം.ബി.ബി.എസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 42,000 രൂപ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 30-ന് രാവിലെ പത്തിന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് യാതൊരുവിധ യാത്രാബത്തയും അനുവദിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രോജക്ട് ഫെലോ അഭിമുഖം
കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിൽ പ്രോജക്ട് ഫെലോയുടെ രണ്ട് ഒഴിവുകളിലേക്ക് വാക്ക്-ഇൻ- ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 9.30 നടക്കും. വിശദവിവരങ്ങൾക്ക് www.iccs.res.in ൽ.
അതിഥി അധ്യാപക ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 10 ന് നടക്കും.
പ്രോജക്ട് ഫെലോ അഭിമുഖം
കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിൽ പ്രോജക്ട് ഫെലോയുടെ രണ്ട് ഒഴിവുകളിലേക്ക് വാക്ക്-ഇൻ- ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 9.30 നടക്കും. വിശദവിവരങ്ങൾക്ക് www.iccs.res.in ൽ.
അതിഥി അധ്യാപക ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 10 ന് നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം കോളെജില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 8547006802, 0494 2689655.
സ്റ്റാഫ് നഴ്സ്, ഓവർസീയർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്സ്, ഓവർസീയർ (സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ജൂലൈ 2 വൈകിട്ട് 4 വരെ. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in
ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ താത്ക്കാലിക നിയമനം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിനു കീഴിൽ കണ്ടലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡെസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും.
ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ താത്ക്കാലിക നിയമനം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിനു കീഴിൽ കണ്ടലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡെസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും.
ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം, സെറ്റ്/ ബി.എഡ്./ പി.എച്ച്.ഡി (ഹയർ സെക്കൻഡറി) യോഗ്യതയുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935.
