ജോബ് ഡ്രൈവ് എട്ടിന്

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് ജോബ് ഡ്രൈവ് നടത്തും. സ്വകാര്യ മേഖലയിലെ മൂന്ന് പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ബ്രാഞ്ച് മാനേജര്‍, കാഷ്യര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ സിവില്‍/ അക്കൗണ്ടിങ്/ സൈബര്‍ സെക്യൂരിറ്റി ഫാക്കല്‍റ്റി, സാപ് ട്രെയിനര്‍ എന്നീ ഒഴിവുകളാണുള്ളത്. 

യു.ജി/ പി.ജി, ബി. കോം, ബി ഇ/ എം ഇ എന്നീ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തിച്ചേരണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രസീത്, ബയോഡാറ്റ കോപ്പി എന്നിവ മതിയാകും. ഫോണ്‍: 0491 2505435, 2505204.


ഫിഷറീസ് വകുപ്പില്‍ മിഷന്‍ കോഡിനേറ്റര്‍, ഓഫീസ് അസിറ്റന്റ് ഒഴിവുകള്‍

ഫിഷറീസ് വകുപ്പില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ വിമന്‍ ഏജന്‍സിക്ക് കീഴില്‍(സാഫ്) മലപ്പുറം ജില്ലയില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂണ്‍ പത്തിനും മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ജൂണ്‍11 ന് രാവിലെ 11 നും ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ലൈവിലിഹുഡ് പ്രോജക്ടുകളിലെ പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ഓഫീസ് അസിസ്റ്റന്റിന് ഡിഗ്രിയും കംപ്യൂട്ടര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിങുമാണ് യോഗ്യത. പ്രായപരിധി 35്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൻ)' ൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 

ജൂൺ ഒമ്പതിന് രാവിലെ പത്തിന് കെഎഫ്ആർഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വെബ്സൈറ്റ്- www.kfri.res.in.



ടീച്ചര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ഹൈസ്‌കൂളി ല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂണ്‍ പത്തിന് രാവിലെ 11.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 

കരാർ നിയമനമാണ്. സംഘം ഹെഡ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ കേരള സംസ്ഥാന സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ സമാനയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9061540541, acfsagali@gmail.com.


ഗസ്റ്റ് അധ്യാപക നിയമനം : കൂടിക്കാഴ്ച 22 ന്

ചിറ്റൂർ സർക്കാർ കോളേജിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമനം ന‌ടത്തുന്നതിന് ജൂൺ 22 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. 

കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ പി.ജി ക്ക് 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. ഫോൺ: 8078042347, gccprincipal@gmail.com.