കേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് അധ്യാപക, പ്രോജക്ട് അസിസ്റ്റന്റ്, നഴ്‌സിംഗ് ഓഫീസർ, പാർട്ട് ടൈം ട്യൂട്ടർ ഉൾപ്പെടെ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.


 സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 40 വയസു കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയിൽ : 57,700 - 1,82,400 രൂപ. യോഗ്യത : Post MSc in Radiological Physics/MSc Medical Physics OR any other PG Degree/Diploma Recognized By AERB OR Basic Qualification along with Internship with 1 year, RSO MEDICAL CERTIFICATION FROM BARC.

നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.


പ്രോജക്ട് അസിസ്റ്റന്റ്

കാസറഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

മാനേജ്‌മെന്റ്/സോഷ്യൽ സയൻസ്/ന്യൂട്രീഷ്യൻ എന്നീ വിഷയങ്ങളി ലേതിലെങ്കിലും ഉള്ള ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ യോഗ്യതയും, ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 18000 രൂപ. 

തത്പരരായ ഉദ്യോഗാർത്ഥികൾ ജൂൺ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.



ഗസ്റ്റ് അധ്യാപക നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിടെക് ബിരുദം / തതുല്യം. ജൂണ്‍ 16 രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0474 2484068.

ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ അഭിമുഖം

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ വിവിധ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ 17, 18 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി അഭിമുഖത്തിനായി രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.

അസിസ്റ്റന്റ് പ്രഫസര്‍

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി /അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ പാനല്‍ തയാറാക്കുന്നതിന് എ.ഐ.സി.ടി.ഇ., സിഒഎ, യുജിസി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, റോബോട്ടിക്സ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്,ആര്‍ക്കിടെക്ചര്‍, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 

 വിശദവിവരങ്ങള്‍ കോളേജ് വെബ്സറ്റില്‍(www.rit.ac.in).യോഗ്യരായവര്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍18ന് രാവിലെ 10.30ന് അതത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ എത്തണം. ഫോണ്‍- 0481 2506153,2507763.


അധ്യാപക ഒഴിവ്

പാത്താമുട്ടം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ താത്ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ 15ന് നടക്കും. 

ടി.ടി.സി/ഡി.എഡ്/ഡിഎല്‍എഡ്/കെ ടെറ്റ് 1 യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നു രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 8606601875.

നഴ്‌സിങ് ഓഫീസര്‍ കൂടിക്കാഴ്ച

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ നഴ്‌സിങ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 17ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. 

യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04924 224549.


ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 18ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. 

പി എസ് സി അംഗീകൃത ഡി സി എ കോഴ്സ്, അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ആരോഗ്യസ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും മലയാളം ടൈപ്പിങ് പ്രാവീണ്യവും നിര്‍ബന്ധം. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും അപേക്ഷയും ജൂണ്‍ 15 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 04924 224549.

വെറ്ററിനറി സർജൻ നിയമനം

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ വെറ്ററിനറെ സർജനെ നിയമിക്കുന്നു. 

വെറ്ററിനറി ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോ​ഗ്യത. 

താത്പര്യമുള്ളവ‍‍ർ ബയോഡേറ്റ, യോ​ഗ്യതാ സ‍‍ർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂൺ 16 രാവിലെ 10.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9544046183


ഇൻസ്ട്രക്ടർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിക്ക് ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കാൻ പത്താംതരം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

താത്പര്യമുള്ളവർ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂൺ 17ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 04936 282422

ഹിന്ദി അധ്യാപക ഒഴിവ്

ചാവക്കാട് ജിആര്‍എഫ്ടിഎച്ച്എസില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ 16 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 9447891298, 9995973916, 0487 2501965.


അധ്യാപക ഒഴിവിലേക്ക് അഭിമുഖം

ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസിൽ നിലവിൽ ഒഴിവുള്ള എച്ച് എസ് ടി മലയാളം(1 ഒഴിവ്), എച്ച് എസ് ടി മാത് സ്(1), യുപിഎസ്ടി(1) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 15 ന് രാവിലെ 10.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9142158099.

പാർട്ട് ടൈം ട്യൂട്ടർ വാക്ക്-ഇൻ ഇൻ്റർവ്യു

ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ പരിധിയിലുള്ള മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ച് എൽ.പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ പഠനം നടത്തുന്ന വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 

ഇതിനുള്ള വാക്ക്-ഇൻ ഇൻ്റർവ്യൂ ജൂൺ 16 ന് രാവിലെ 11 മണിക്ക് മായിത്തറ ഹോസ്റ്റലിൽ നടക്കും. പ്രതിദിനം രണ്ട് മണിക്കൂർ ക്രമത്തിൽ മാസത്തിൽ കുറഞ്ഞത് 24 മണിക്കൂർ കുട്ടികൾക്ക് ട്യൂഷൻ നൽകണം. പ്രതിമാസം 5000 രൂപ ഹോണറേറിയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496070348, 8921396234.


കേരള വന ഗവേഷണ സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിലെ “Resource Enhancement and Capacity Building through Modernisation of the Production, Products and Marketing for Ensuring livelihood security of the Traditional Bamboo Working Community of the Palakkad District” എന്ന ഗവേഷണ പദ്ധതിയിലെ പ്രൊജക്ട് ഫെല്ലോ/ജൂനിയർ റിസർച്ച് ഫെല്ലോ താത്കാലിക നിയമനത്തിനായി ജൂൺ 18 രാവിലെ 10 ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പോളിടെക്നിക് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ്), ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ ഐ.റ്റി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. 

ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 രാവിലെ 10 ന് കോളജ് കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.