പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത:
റേഡിയോഗ്രാഫര്‍: പ്ലസ്ടു/പ്രിഡിഗ്രി/വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫൈഡ് റേഡിയോളജിക്കല്‍ അസിസ്റ്റന്റ് കോഴ്സ്/ തത്തുല്യ കോഴ്സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. തത്തുല്യ യോഗ്യതയുളളവര്‍ ഇക്വലന്‍സി തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം.
ആംബുലന്‍സ് ഡ്രൈവര്‍: എട്ടാം ക്ലാസ് പാസ്സ്. ഹെവി ഡ്യൂട്ടി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് പരിചയം അനിവാര്യം.
പ്രായപരിധി: 40 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ ആറിന് വൈകിട്ട് മൂന്നിനകം ലഭ്യമാകണം. ഫോണ്‍: 0475 2228702.
കെയര്‍ ടേക്കർ ഒഴിവ്
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പെരിങ്ങമ്മല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരു കെയര്‍ ടേക്കറുടെ ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കായിക മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 6ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2550750
അദ്ധ്യാപക നിയമനം
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ഹാർഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ജൂണ്‍ 10ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ആയതിന്റെ പകര്‍പ്പുകളും) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 -234082.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 -234082.
ഔട്ട് റീച്ച് വര്‍ക്കര്‍ അഭിമുഖം
എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.
യോഗ്യത: പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം). എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, കാവനാട് പി.ഒയില്‍ ജൂണ്‍ എട്ട് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668, 9946320191.
ഡ്രൈവര്‍ ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്) ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു.
ഡ്രൈവര്‍ ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്) ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ബയോഡേറ്റ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ www.rit.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0481 2507763,2506153.
ലക്ചറർ, ട്രേഡ്സ്മാൻ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ജൂൺ 3 ന് രാവിലെ 10 ന് അഭിമുഖം നടക്കും.
ലക്ചറർ, ട്രേഡ്സ്മാൻ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ജൂൺ 3 ന് രാവിലെ 10 ന് അഭിമുഖം നടക്കും.
യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം 2ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്.
ഹൈസ്‌കൂൾ തലത്തിൽ ഗണിതാശാസ്ത്രം, ഫിസിക്കൽ സയസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കണം. ഫോൺ : 0472 2812686.
ഹൈസ്‌കൂള്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിൽ ഗണിതശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിൽ ഹൈസ്‌കൂള്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 2ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഫോൺ: 0472- 2812686.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
ഹൈസ്‌കൂള്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിൽ ഗണിതശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിൽ ഹൈസ്‌കൂള്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 2ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഫോൺ: 0472- 2812686.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു.
യോഗ്യത - ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്. ചിറ്റാര്‍ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന.
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 256577.
ലാബ് ടെക്നീഷ്യന്‍; അഭിമുഖം
കോട്ടയം: ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ് ലാബില്‍ ലബോറട്ടറി ടെക്നീഷ്യന്റെ ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ബിഎസ്സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയും കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം 20നും 40നുമിടയില്‍. അപേക്ഷ യോഗ്യതയും പവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിനു വൈകുന്നേരം അഞ്ചിനു മുന്‍പ് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തിക്കണം. ഇ-മെയില്‍: chcepuzha@gmail.com
അധ്യാപക നിയമനം
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താത്ക്കാലിക മ്യൂസിക് ടീച്ചര്‍, ടിജിടി മലയാളം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു.
മ്യൂസിക്കില്‍ ബിരുദമാണ് മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്കുള്ള യോഗ്യത. ബി.എ/ ബി.എഡ്/കെ.ടെറ്റ്/ സി.ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് ടിജിടി മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദം, ബിപി എഡ് യോഗ്യതയുള്ളവര്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് അപേക്ഷിക്കാം. ഹിന്ദി/ ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താന്‍ കഴിവുള്ളത് അഭികാമ്യം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് ഉച്ചക്ക് 12ന് സ്‌കൂള്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 04936 296095, 6238039954
വനിതാ സെക്യൂരിറ്റി നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുളള കണിയാമ്പറ്റ എന്‍ട്രി ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റിയെ നിയമിക്കുന്നു.
വനിതാ സെക്യൂരിറ്റി നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുളള കണിയാമ്പറ്റ എന്‍ട്രി ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റിയെ നിയമിക്കുന്നു.
എസ്.എസ്.എല്‍.സി യോഗ്യതയുള്ള 28 നും 42 നുമിടയില്‍ പ്രായമുളളവര്‍ക്കും ജോലിയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുളളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11ന് കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ -8593065053, 9745389920
ആശാ വര്‍ക്കര്‍ നിയമനം
പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ വരുന്ന 4, 7, 9, 10, 18, 22, 30 എന്നീ വാര്‍ഡുകളിലേക്ക് ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനായി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്സണ്‍ ചേംബറില്‍ വെച്ച് ജൂണ്‍ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുളള വ്യക്തികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
എസ്.എസ്.എൽ.സി. പാസ്സായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാ പ്രവര്‍ത്തക, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അതാത് വാര്‍ഡ് പരിധിയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. ഫോണ്‍-9495999304.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയം, രണ്ടാം നില, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്,മാര്‍ക്കറ്റ് ജംഗ്ഷന്‍, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864-224399
മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ബി.എസ്സി പ്രോഗ്രാമുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ബി.എസ്സി കെമിസ്ട്രി എൻവയോൺമെന്റ് & വാട്ടർ മാനേജ്മെന്റ്, ബി.എസ്സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, എൻവയോൺമെന്റൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദമാണ് മിനിമം യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുമായി ജൂൺ 05 ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.
.webp)