കേരളത്തിൽ ഓഫീസ് അറ്റൻഡന്റ്, കുക്ക്, വാർഡൻ, നഴ്‌സ്, ഡ്രൈവർ കം ക്ലീനർ ഉൾപ്പെടെ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.
ഓഫീസ് അറ്റൻഡന്റ്, കുക്ക് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏഴാം ക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി പരിഗണിക്കില്ല.
ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ഒരു വർഷത്തിൽ കുറയാതെയുള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്‌സ് പാസായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23 രാവിലെ 10ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഭിമുഖത്തിന് പങ്കെടുക്കണം.ഫോൺ: 0471- 2314238
ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം
ആണ്‍കുട്ടികള്‍ക്കായുള്ള പുത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡനെ (പുരുഷന്മാര്‍) നിയമിക്കുന്നു.
പത്താം ക്ലാസാണ് യോഗ്യത. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്‍ഗണന.
ജൂണ്‍ 22 ന് രാവിലെ 11ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, ബയോഡേറ്റ സഹിതം ഹാജരാവണം. ഫോണ്‍: 8547630027.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം
ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കേരള നഴ്സ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച ഒരു അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. കേരള നഴ്സ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18 രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
പട്ടികവർഗവിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ പട്ടികജാതി അല്ലെങ്കിൽ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. പ്രായപരിധി 18നും 41നും മധ്യേ. കൂടുതൽ വിവരങ്ങൾക്ക് 9037277148 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഡ്രൈവർ കം ക്ലീനർ ഒഴിവ്
കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 178 ദിവസത്തേക്ക് ദിവസവേതനം 810 രൂപ നിരക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസ് ആണ് യോഗ്യത. ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.
താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 22 രാവിലെ 10ന് മെയിൻ ഓഫീസിൽ എത്തണം.
പ്ലേസ്മെന്റ് ഡ്രൈവ്
കേരളയൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 20 രാലിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേരളയൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 20 രാലിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ളവർ സർവീസിൽ നിന്നും വിരമിച്ചവർ എന്നീ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ https://tinyurl.com/3j5r8625 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2304577.
താല്‍ക്കാലിക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് എസ് ടി ഇംഗ്ലീഷ്, എച്ച് എസ് എസ് ടി മലയാളം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കുണ്ട്.
അപേക്ഷകര്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തിലോ rannitdo@gmail.com ലോ അപേക്ഷിക്കണം. ഇ മെയിലില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തമായ രേഖ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 24. ഫോണ്‍: 04735 227703.
