ഹോം ഗാർഡ്, ടെക്നീഷ്യൻ, സെക്യൂരിറ്റി, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പുതിയ ഒഴിവുകൾ. ശമ്പളം, പ്രായപരിധി, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് ഇപ്പോൾ അപേക്ഷിക്കൂ.


ഐ എൽ ഡി എമ്മിൽ യങ് പ്രൊഫഷണൽ ഒഴിവ്

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ എൽ ഡി എം) ഡി എം സെന്ററിൽ ദുരന്തനിവാരണ പരിശീലന- ഗവേഷണ പ്രവർത്തനങ്ങൾക്കും ഐ ഇ സി പ്രവർത്തനങ്ങൾക് ഏകോപിപ്പിക്കുന്നതിനുമായി ഒരു വർഷക്കാലത്തേക്ക് യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം ബി എ,എം എസ്‌സി, എം എ, എം എസ് ഡബ്ല്യു വിഭാഗങ്ങളിൽ ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. വേതനം പ്രതിമാസം 30,000 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം ഓൺലൈനായി ജൂലൈ 30 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ/ ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂവും ഓഗസ്റ്റ് 4 രാവിലെ 10ന് ഐ എൽ ഡി എം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2365559, 8547610005, ildm.revenue@gmail.com, https://ildm.kerala.gov.in/en/.

ജൂനിയർ ഇസ്ട്രക്ടർ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ പ്രിന്റിങ് ടെക്നോളജി തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 28ന് 10ന് കോളേജിൽ നടക്കും.

കെ ജി റ്റി ഇ പ്രിന്റിങ് ടെക്നോളജി/ ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2360391


പോളിടെക്നിക് കോളേജിൽ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ജനറൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27 രാവിലെ 10 ന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.

ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിൽ ഒഴിവുകൾ

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളിൽ 2026-27 അധ്യയന വർഷത്തേക്ക് അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ എ ഐ സി ടി ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളിൽ യു ജി സി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ജൂലൈ 28നും കെമിസ്ട്രി, ഫിസിക്സ് വിഭാഗത്തിലേക്ക് ജൂലൈ 30നുമാണ് യോഗ്യതാ പരീക്ഷയും അഭിമുഖവും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി രാവിലെ 10 മണിക്ക് അതാത് വിഭാഗങ്ങളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471- 2300484.



നെയ്യാറ്റിൻകര കുടുംബ കോടതിയിൽ അഡീഷണൽ കൗൺസിലർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

നെയ്യാറ്റിൻകര കുടുംബ കോടതിയിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാമിലി കോർട്ട് (കേരള) റൂൾസ് 1989-ലെ റൂൾ 28, ഫാമിലി കോർട്ട് കേരള (അഡീഷണൽ റൂൾസ് 1990)-ലെ റൂൾ 4 പ്രകാരമാണ് അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നത്.

സോഷ്യൽ വർക്കിലോ, സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗൺസിലിങ്ങിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് മുൻപായി കുടുംബ കോടതി ജഡ്ജി മുൻപാകെ സമർപ്പിക്കണം.

ലാബ് റിയേജന്റുകള്‍ ആവശ്യമുണ്ട്

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 211110

ഡോക്ടർ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആയുർആരോഗ്യ സൗഖ്യം പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.

എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ജൂലൈ 29ന് രാവിലെ 11 മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290.


അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യു.പി.എസ്.ടി (എച്ച്.ടി.വി) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 28ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഡോക്ടറുടെ ഒഴിവ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക് - ഇൻ- ഇന്റവ്യൂ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.

എം.ബി.ബി.എസ് യോഗ്യതയും കേരളാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉച്ചയ്ക്ക് ഒന്നിനു മുൻപ് എത്തണം. കാഷ്വാലിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. ഫോൺ: 8281040553.

ഹോം ഗാര്‍ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് എന്നീ വകുപ്പുകളിലേക്ക് ഹോം ഗാര്‍ഡ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സൈനിക, അര്‍ധസൈനിക അല്ലെങ്കില്‍ സംസ്ഥാന സേനകളില്‍ നിന്ന് വിരമിച്ചവരും എസ്.എസ്.എല്‍.സിയും (അഭാവത്തില്‍ ഏഴാം ക്ലാസ്) നല്ല ശാരീരിക ക്ഷമതയുമുള്ള 35-നും 58-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 870 രൂപ വേതനവും (പ്രതിമാസം പരമാവധി 24,360 രൂപ) പ്രതിവര്‍ഷം 1500 രൂപ യൂണിഫോം അലവന്‍സും ലഭിക്കും.

അപേക്ഷാ ഫോമിന്റെ മാതൃക ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ മലപ്പുറം ജില്ലാ ഫയര്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ലഭ്യമാണ്. സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍-: 9497920216. 


താൽകാലിക ടെക്നീഷ്യന്മാരെ നിയമിക്കുന്നു

ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കൽ ലാബ്, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലേക്ക് താൽകാലിക ടെക്നീഷ്യന്മാരെ നിയമിക്കുന്നു.

ആഗസ്റ്റ് 10 രാവിലെ 11 മണിക്ക് ആശുപത്രിയിൽ അഭിമുഖം നടത്തും. അന്നേദിവസം രവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം.

യോഗ്യത: പ്ലസ് ടു/ തത്തുല്യ യോഗ്യത കഴിഞ്ഞതിനുശേഷം ഗവ. അംഗീകൃത ഡിപ്ലോമ/ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിഗ്രി കോഴ്സ് പാസായവർ ആയിരിക്കണം (ഡിഎംഎൽടി/ ബി.എസ്.സി എംഎൽടി സർട്ടിഫിക്കറ്റ്).ഫോൺ: 0477 2251151

റിസോഴ്സ് അധ്യാപക നിയമനം

സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം പദ്ധതി 2026-27 ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ സ്കൂളുകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് (പ്രതിദിനം 955/- രൂപ നിരക്കിൽ) നിയമനം.

യോഗ്യത : ബിഎ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ ഫങ്ഷണൽ),ടിടിസി/ഡി.എഡ്/ഡിഎൽഎഡ്/ ഇംഗ്ലീഷ് ബി.എഡ്. അഭിലഷണീയ യോഗ്യത : എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ ഫങ്ഷണൽ), അസാപ് സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിംഗ്, ഡിപ്ലോമ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റ്.യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 27 രാവിലെ 10.30 നു ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ (കളക്ടറേറ്റിനു സമീപം) നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0477 2252908.


മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ താത്കാലിക നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 28 ന് രാവിലെ 10 മുതല്‍ ഒന്നു വരെ വരെ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9446614577.

ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒഴിവുകള്‍

ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് (ഈവനിംഗ് ഒ.പി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 27-ന് രാവിലെ 11 ന് അഭിമുഖം നടത്തും.

ഫാര്‍മസിസ്റ്റ് തസ്തികയ്ക്ക് ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഡാറ്റ എന്‍ട്രി തസ്തികയ്ക്ക് പ്ലസ് ടുവും എല്‍.ബി.എസ് അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 2026 ജനുവരി 1-ന് 40 വയസ്സ് കവിയാത്തവര്‍ക്ക് പങ്കടുക്കാം.

ഏലംകുളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 27-ന് രാവിലെ 10 നും 11 നുമിടയില്‍ രജിസ്‌ട്രേഷനായി ഹാജരാകണം. ഫോണ്‍- 04933 230156.

കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിംഗ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവരും 40 വയസ്സ് അധികരിക്കാത്തവരും ഫീൽഡ് ഡ്യൂട്ടി ചെയ്യുവാൻ കായികക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം (ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല). മുൻപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകർ ആലപ്പുഴ ജില്ലയിലെ ഏത് നഗര പ്രദേശങ്ങളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 31 ന് മൂന്ന് മണിക്ക് മുമുമ്പായി ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയിൽ നിർബന്ധമായും അപേക്ഷകന്റെ ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ വിഭാഗം, ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0477 2251650.



ജലനിധി ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ

മലപ്പുറം കെ ആര്‍ ഡബ്ല്യു എസ് എ ജലനിധി ഓഫീസില്‍ പ്രൊജക്ട് കമ്മീഷ്ണറുടെ ഒഴിവിലേക്ക് ബി ടെക്/ബി ഇ( സിവില്‍) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ അട്ടപ്പാടി മേഖലയിലെ പഞ്ചായത്തുകളില്‍ നിയമിക്കുന്നു.

അട്ടപ്പാടി മേഖലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം അഗളി ഗ്രാമപഞ്ചായത്ത് ഓഫീസ് മീറ്റിങ് ഹാളില്‍ ജൂലൈ 31 ന് രാവിലെ അഭിമുഖത്തിന് നേരിട്ട് എത്തിച്ചേരണം. ഫോണ്‍: 0483 2738566, 8281112214.

ആശാ പ്രവര്‍ത്തക നിയമനം

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴില്‍ വരുന്ന വാര്‍ഡ് 23 ലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആശാ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് ജൂലൈ 27 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.

പത്താം ക്ലാസാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. വിവാഹിതരും അതാത് വാര്‍ഡുകളിലെ സ്ഥിര താമസക്കാരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.ഫോണ്‍: 04924 224549.

ഇംഗ്ലീഷ് റിസോഴ്സ് ടീച്ചര്‍ നിയമനം

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് ടീച്ചര്‍മാരെ നിയമിക്കുന്നു.

ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഒന്ന് വീതം സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസിലേക്കാണ് നിയമനം നടത്തുക. അടിസ്ഥാന യോഗ്യത ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍) ടി.ടി.സി/ ഡി.എഡ്/ ഡി.എല്‍.എഡ്/ ബി.എഡ് ഇംഗ്ലീഷ്.

ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 27ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360810.


സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ താത്കാലിക നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷി - കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൽ ആന്റ് സർജറിയിൽ (ബി.എ.എം.എസ്) ബിരുദവും, ആയുർവേദം (പ്രസൂതിതന്ത്രം) വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പള സ്‌കെയിൽ 57,700-1,00,398 രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ. ടി വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ ജൂലൈ 30 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കേണ്ടതാണ്.

അതിഥി അധ്യാപകർക്കായുള്ള കൂടിക്കാഴ്ച

2026-27 അധ്യയന വർഷത്തിൽ തലശേരി ഗവ: ബ്രണ്ണൻ കോളേജിൽ ബിഎസ്‌സി സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രാഫി വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു.

ബിഎസ്‌സി സൈക്കോളജി വിഭാഗത്തിലേക്ക് ജൂലൈ 28 രാവിലെ 10 നും ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രഫി വിഭാഗത്തിലേക്ക് ജൂലൈ 27 രാവിലെ 11 നുമാണ് കൂടിക്കാഴ്ച. ഉദ്യോഗാർഥികൾക്ക് നിലവിലെ യുജിസി റഗുലേഷൻ പ്രകാരം പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.


സെക്യൂരിറ്റി കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്

മുട്ടത്തറ സിമറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ സെക്യൂരിറ്റി കം ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസ്സായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30 വയസ് കവിയരുത്.

താൽപ്പര്യമുള്ളവർ ബയോഡേറ്റ, വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ. തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കേണ്ടതാണ്. അവസാനതീയതി ആഗസ്റ്റ് 7.

ഡ്രൈവര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൊജക്ട് പാലിയേറ്റീവ് കെയർ പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.

എസ്.എസ്.എൽ.സി, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂലൈ 29 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290.