ജൂനിയർ റസിഡന്റ്, തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഫോട്ടോഗ്രാഫർ, സർജൻ, അധ്യാപക ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ, ശമ്പളം, പ്രായപരിധി, അപേക്ഷാ രീതി, തിരഞ്ഞെടുപ്പ് നടപടികൾ, അവസാന തീയതി എന്നിവയുടെ വിശദവിവരങ്ങൾ ഇവിടെ ലഭിക്കും. അനുയോജ്യരായ ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ അപേക്ഷിക്കൂ.


തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ / കാസ്പ് (ആർ.എസ്.ബി.വൈ) പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

എം.എസ് സർജറി ഒപ്പം ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത (പ്രായപരിധി: 50 വയസ്സ്). ഇവരുടെ അഭാവത്തിൽ എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ളവരെയും പരിഗണിക്കും; ഇവർക്ക് ജനറൽ സർജറിയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയമാണ് (പ്രായപരിധി: 40 വയസ്സ്). നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് അസൽ രേഖകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ- 0487 2200310.

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺസ് സർജൻ ഒഴിവ്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ. വൈ/ കാസ്പ് (ആർ.എസ്.ബി.വൈ) പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബേൺസ് സർജൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

എം.സി.എച്ച്/ഡി.എൻ.ബി (പ്ലാസ്റ്റിക് സർജറി) ഒപ്പം ടി.സിഎം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്/ ഡിഎൻബിയും (ജനറൽ സർജറി) ടി.സിഎം.സി രജിസ്‌ട്രേഷനുള്ളവരെ പരിഗണിക്കും. 50 വയസാണ് പ്രായപരിധി.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10:30-ന് ആവശ്യമായ എല്ലാ അസൽ രേഖകളും സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ- 0487 2200310


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്) ജനറല്‍, ഈഴവ/ബില്ല/തിയ്യാ വിഭാഗങ്ങളില്‍ നിന്നും നിയമിക്കും.

യോഗ്യത: ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ ബിവോക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/ ഓട്ടോ മൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക വ്യവസ്ഥയില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ആഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തും.

യോഗ്യത- അംഗീകൃത ബി.പി.ടി., ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483 2774860.


ഫൈൻ ആർട്‌സ് എക്‌സ്‌പേർട്ട് ഒഴിവ്: അഭിമുഖം ഓഗസ്റ്റ് 5-ന്

തൃശ്ശൂർ ​ഗവ. എൻജിനീയറിങ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിൽ ഫൈൻ ആർട്‌സ് എക്‌സ്‌പേർട്ട് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിലെ വകുപ്പിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്- www.gectcr.ac.in . ഫോൺ- 04872334144.

ജൂനിയര്‍ റസിഡന്റ് നിയമനം

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. പരമാവധി ഒരുവര്‍ഷത്തേക്കോ റഗുലര്‍ നിയമനം വരെയോ ഏതാണോ ആദ്യം അതുവരെ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യതകള്‍. റമ്യൂണറേഷന്‍ 45000/ (നാല്‍പത്തി അയ്യായിരംരൂപ മാത്രം).

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഓഗസ്റ്റ് 6 രാവിലെ 10.30 ന് ഹാജരാകേണ്ടതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233075


എഞ്ചിനീയറിംഗ് കോളേജിൽ വാക് ഇൻ ഇന്റർവ്യു

ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ ആർ ഐ സീറ്റുകളിലേക്ക് ആഗസ്റ്റ് 3 രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂ നടത്തും.

താൽപര്യമുള്ള വിദ്യാർഥികൾ അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446700417, 9847528128.

ഗവ. ബ്രണ്ണൻ കോളേജിൽ അഭിമുഖം

2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച് ആഗസ്റ്റ് 5 രാവിലെ 10ന് കോളേജിൽ വച്ച് നടക്കും.

ഉദ്യോഗാർഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേജ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.


പി.ആര്‍.ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് സേവനം. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


വീഡിയോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കുന്നര്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂ യോഗ്യത അഭിലഷണീയം.

സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാര്‍ത്താ വീഡിയോകള്‍ അതിവേഗം എഡിറ്റ് ചെയ്ത് നല്‍കാന്‍ കഴിയണം.

ഡിജിറ്റല്‍ എസ്.എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ വാര്‍ത്താചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ ക്യാമറയുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

അപേക്ഷകളും അനുബന്ധ രേഖകളും 2026 ഓഗസ്റ്റ് ഏഴ് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍നിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. വിശദ വിവരങ്ങള്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍-04862233036.