ലൈഫ് ഗാർഡ്, ടെക്നിക്കൽ അപ്രന്റീസ്, സപ്പോർട്ടിങ് എഞ്ചിനീയർ, ആയ, ഡോക്ടർ, അധ്യാപക തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഇ ഗ്രാന്റ്സ് മുഖേനയുള്ള ആനുകൂല്യവിതരണം നടത്തുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും സപ്പോര്‍ട്ടിങ് എഞ്ചിനീയറിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ഓണറേറിയം 22,290 രൂപ. യോഗ്യത: ബി ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി)/ എം സി എ/ എം എസ് സി ഐ ടി/ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി 35 വയസ്. അവസാന തീയതി ജൂലൈ 21. ഫോണ്‍: 0491 2505005.
ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം
മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ബോയ്സ്) താമസിക്കുന്ന കുട്ടികള്‍ക്ക് മ്യൂസിക്, മിമിക്രി പരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.
ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം
മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ബോയ്സ്) താമസിക്കുന്ന കുട്ടികള്‍ക്ക് മ്യൂസിക്, മിമിക്രി പരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.
കെ എ പി സെക്കന്‍ഡ് ബറ്റാലിയന് സമീപമുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ നേടിയ യോഗ്യത സര്‍ട്ടിഫിക്കറ്റും പകര്‍പ്പും കരുതണം. ഫോണ്‍: 0491 2556494.
ഡോക്ടര്‍ നിയമനം: അഭിമുഖം 13ന്
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ജൂലൈ 13ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും.
ഡോക്ടര്‍ നിയമനം: അഭിമുഖം 13ന്
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ജൂലൈ 13ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും.
യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505264, 2505189.
ആയയെ നിയമിക്കുന്നതിന് അഭിമുഖം 13 ന്
തൃത്താല ജി എം ആര്‍ സില്‍ (പെണ്‍) ദിവസ വേതനാടിസ്ഥാനത്തില്‍ ആയയെ നിയമിക്കുന്നതിന് ജൂലൈ 13ന് രാവിലെ 11ന് അഭിമുഖം നടത്തും.
സ്ത്രീകള്‍ മാത്രമാണ് അവസരം. മുന്‍പരിചയമുള്ളവര്‍ക്കും, എസ് സി വിഭാഗത്തിനും മുന്‍ഗണന ലഭിക്കും.
കെ.എഫ്.ആർ.ഐയിൽ പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്; ജൂലൈ 23-ന് ഇൻ്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്.
കെ.എഫ്.ആർ.ഐയിൽ പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്; ജൂലൈ 23-ന് ഇൻ്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്.
ഡെവലപ്പിംഗ് ഇംപ്രൂവ്ഡ് മാനേജ്മെന്റ് പ്രാക്ടീസസ് ആൻഡ് എക്കോ റീസ്റ്റോറേഷൻ പ്രോട്ടോകോൾസ് ഫോർ ടീക് പ്ലാന്റേഷൻസ് ഓഫ് ഡിഫറെന്റ് സൈറ്റ് ക്വാളിറ്റീസ് ഇൻ കേരള എന്ന പ്രോജക്റ്റിലേക്കാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23-ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള കെ.എഫ്.ആർ.ഐയുടെ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്- www.kfri.res.in. ഫോൺ- 0487-2690100.
കെ.എഫ്.ആർ.ഐയിൽ കൺസൾട്ടന്റ് ഒഴിവ്; ജൂലൈ 14-ന് ഇൻ്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. "റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൺ)" എന്ന പ്രോജക്റ്റിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) തസ്തികയിലാണ് ഒഴിവുള്ളത്.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. "റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൺ)" എന്ന പ്രോജക്റ്റിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) തസ്തികയിലാണ് ഒഴിവുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14-ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള കെ.എഫ്.ആർ.ഐയുടെ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്- www.kfri.res.in. ഫോൺ- 0487-2690100.
ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനൽ തയാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് സെക്ഷനിൽ ജൂലൈ 20 വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) ആൻഡ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം. ഫോൺ നമ്പർ, ഇമെയിൽ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റ. ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം. വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043.
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ ലൈഫ് ഗാർഡ് നിയമനം: അപേക്ഷ ക്ഷണിച്ചു
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ട്രോൾബാൻ 2026 ന് ശേഷം താൽക്കാലിക അടിസ്ഥാനത്തിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ലൈഫ് ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. 20-നും 60-നും ഇടയിൽ പ്രായമുള്ളവരും, രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും, പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ കായികക്ഷമതയുള്ളവരും, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ (NIWS) നിന്ന് പരിശീലനം ലഭിച്ചവരുമായവർക്ക് അപേക്ഷിക്കാം.
മുൻ പരിചയമുള്ളവർക്കും, അതത് ജില്ലയിലെ താമസക്കാർക്കും, 2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും മുമ്പ് കടൽ രക്ഷാപ്രവർത്തനങ്ങളിൽ ലൈഫ് ഗാർഡായി ജോലി നോക്കിയിട്ടുള്ളവർക്കും നിയമനത്തിൽ മുൻഗണനയുണ്ട്.
ഉദ്യോഗാർഥികൾ തങ്ങളുടെ അപേക്ഷകൾ "ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ - 688 013" എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും, കൂടാതെ 0477 2297707, 9447967155 എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.
ഭിന്നശേഷി വിഭാഗക്കാർക്ക് ടെക്നിക്കൽ അപ്രന്റീസ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ്-കൊമേർഷ്യൽ പ്രാക്ടീസ് തസ്തികയിൽ ഭിന്നശേഷി വിഭാഗക്കാർക്കായി ആറ് ഒഴിവുകൾ നിലവിലുണ്ട്. (2022 മാർച്ച് / ഏപ്രിൽ ന് ശേഷം ഡിപ്ലോമ പാസ്സായവർക്ക് മാത്രം അപേക്ഷിക്കാം).
യോഗ്യത: എസ് എസ് എൽ സിയും അംഗീകൃത സർവകലാശാല / ബോർഡ് നിന്നും കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ (കാലാവധി: 3 വർഷം), 60 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ പത്തിൽ 6.32 സിജിപിഎ. വയസ്സ്: 30.06.2026 ന് 18-26 നും മധ്യേ.
അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ ജൂലൈ 17ന് മുൻപായി രജിസ്റ്റർ ചെയ്യണം.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) യിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ആലപ്പുഴ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കുന്നതിന് ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് -2012 ലെ ചട്ടം 32 പ്രകാരം ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, മേൽവിലാസം, ജനനത്തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷകൾ ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ:0477-2251676, 2252580.
ട്രാൻസ്ജെൻഡർ സെല്ലിൽ നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിലേക്ക് പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 25, വൈകുന്നേരം 5 വരെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ്ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം http://swd.kerala.gov.in ൽ ലഭ്യമാണ്.
അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15 രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും.
അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15 രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും.
യുജിസി നിഷ്കർഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം.
കണ്ടിൻജന്റ് തൊഴിലാളികൾ : അഭിമുഖം 16ന്
ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസും കായികക്ഷമതയുമാണ് യോഗ്യത. മുൻകാല പ്രവൃത്തി പരിചയം അഭികാമ്യം.
തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ, ഫോഗിങ്, സ്പ്രേയിങ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.പ്രായപരിധി 55 വയസ്.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 16 രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ അഭിമുഖത്തിന് എത്തണം.
രജിസ്ട്രേഷൻ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
