പാലിയേറ്റീവ് നഴ്‌സ് നിയമനം
മാനന്തവാടി നഗരസഭയുടെ കീഴിലുള്ള സെക്കന്ററി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.
പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള എ.എം.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്‌സ് അല്ലെങ്കില്‍ സി.സി.സി.പി.എ.എന്‍ കോഴ്‌സും പാസാകണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സോ ബി.എസ്.സി നഴ്‌സിങോ പാസായവരായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീന് നഴ്‌സിങ് പാസായിരിക്കുകയും വേണം.
യോഗ്യരായ 18നും 45നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ ആറിന് ഉച്ചയ്ക്ക് 2.30ന് മാനന്തവാടി നഗരസഭയില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 04935 294949.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ അവസരം
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 15ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.
എസ് എസ് എല്‍ സിയും സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് യോഗ്യത. പ്രായപരിധി 18-36 വയസ്.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2544296.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
വേങ്ങര ഗ്രാമ പഞ്ചായത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ആറിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്ലസ് ടു വും മിനിറ്റില്‍ 30 വാക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പറൈറ്റിങ്ങ് സ്പീഡും ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0494-2450226.
വെറ്ററിനറി സര്‍ജന്‍ ഒഴിവ്
മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റ് 1, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എന്നിവിടങ്ങളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ 89 ദിവസത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ആറിന് രാവിലെ 11 ന് നടക്കും.
പിജി വെറ്റ് ലേക്കുളള വെറ്ററിനറി സര്‍ജന്‍മാര്‍ എം.വി.എസ്.സി.സര്‍ജറിയും വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ളവര്‍ ബി.വി.എസ്.സി-എ.ച്ച്. യോഗ്യതയുള്ളവരുമായിരിക്കണം. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483273497.
അതിഥി അധ്യാപക ഒഴിവ്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീതകോളജില്‍ വോക്കല്‍ വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്.
55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളതും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2527437.
ഗസ്റ്റ് ലക്ചറര്‍ നിയമനം
പാലക്കാട് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ടാലി ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.
യോഗ്യത- ഒന്നാം ക്ലാസ് എം കോം/ ബി കോം ബിരുദവും, ഡി സി എഫ് എ/ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവരും കോഴ്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും.
ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ആറിന് രാവിലെ 10ന് നൂറണിയിലെ എല്‍ ബി എസ് സെന്ററില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0491 2527425, 0492 2222660.
ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലയിലെ നാല് സ്ഥാപനങ്ങളിലേക്കുള്ള ടെലികോളര്‍, സോഷ്യല്‍മീഡിയ അഡ്മിന്‍, ഇന്‍സ്പെക്ഷന്‍ ഓഫീസര്‍, അസി. ബിസിനസ് മാനേജര്‍ എന്നീ ഒഴിവുകളിലേക്ക് ജൂലൈ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും.
പ്ലസ് ടു, ഡിപ്ലോമ, ഐ ടി ഐ - ഇലക്ട്രിക്കല്‍, ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്കല്‍, ഷീറ്റ് മെറ്റല്‍, മെഷീന്‍ ഓപ്പറേറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
രജിസ്‌ട്രേഷന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീത്, ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ കരുതണം. ഫോണ്‍: 0491 2505435, 2505204.
അധ്യാപക നിയമനം
തമിഴ് മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10ന് നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിപ്ലോമയോ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്റ്ററേറ്റ് നല്‍കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി ഡിപ്ലോമയോ ഉണ്ടായിരിക്കണം.
യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 10ന് രാവിലെ 11ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. ഫോണ്‍: 04864 222680
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി സേവനത്തിനും കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു.
വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികള്‍ ജൂലൈ നാലിന് രാവിലെ 11ന് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ ഒഴിവ്
പത്തനംതിട്ട, വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, മാർക്ക് ലിസ്റ്റുകൾ, പത്താം ക്ലാസ്/തത്തുല്യ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 6 രാവിലെ 10ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നടക്കുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.
ജനറൽ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 10 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു.
സയൻസ് വിഷയത്തിൽ പ്ലസ്ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിലെ ബി.എസ്‌സി നഴ്സിങ് പാസും മൂന്ന് വർഷം ദൈർഘ്യമുള്ള ജനറൽ നഴ്സിങ് കോഴ്സും കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0484-2386000.
മെഡിക്കൽ കോളജിൽ വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ (1), വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ (1) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു.
ജൂലൈ 7 രാവിലെ 11 മുതൽ 12 വരെ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ വച്ചാണ് അഭിമുഖം. ഏഴാം ക്ലാസ് പാസാണ് യോഗ്യത. പ്രായപരിധി 21 - 40 വരെ (സർക്കാർ അനുവദിച്ചിട്ടുള്ള പ്രായപരിധി ഇളവുകൾ അനുവദിക്കും).
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2463746
ഡെപ്യൂട്ടേഷൻ നിയമനം
എസ്.സി.ഇ.ആർ.ടി. കേരളയിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക്/ സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപപത്രം സഹിതം ജൂലൈ 30നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം.
