ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ, അങ്കണവാടി കം ക്രഷ് വർക്കർ, അപ്രെന്റിസ്, ടെക്നീഷ്യൻ, ആശാ വർക്കർ, നഴ്‌സ്, മിനി ജോബ് ഡ്രൈവ് എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ വാക്ക്-ഇൻ ഇന്റർവ്യൂ
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ തസ്തികകളുടെ ഓരോ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി ജൂലൈ 7-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ 12 വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പരിഗണിക്കില്ല. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. 21 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അനുവദിച്ചിട്ടുള്ള പ്രായപരിധി ഇളവ് അർഹരായ ഉദ്യോഗാർഥികൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം ലഭിക്കും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2463746.
അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം നടത്തുന്നു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്കാണ് അവസരം.
താഴെയങ്ങാടി വാർഡ് 25ലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18-35 വയസ്. പട്ടികവിഭാഗങ്ങൾക്ക് മുന്ന് വർഷം വരെ ഇളവ് ലഭിക്കും.
അപേക്ഷകളും വിശദവിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ജൂലൈ എട്ട് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04935 240324, 8086311616.
അപ്രെന്റിസ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ വൊക്കേഷണൽ അപ്രെന്റീസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) തസ്തികയിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഒരു അപ്രെന്റിസ് ഒഴിവുണ്ട്.
വിഎച്ച്എസ്ഇ (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) ആണ് യോഗ്യത. പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ വൊക്കേഷണൽ അപ്രെന്റീസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) തസ്തികയിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഒരു അപ്രെന്റിസ് ഒഴിവുണ്ട്.
വിഎച്ച്എസ്ഇ (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) ആണ് യോഗ്യത. പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
ടെക്നീഷ്യൻ അപ്രെന്റീസ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ അപ്രെന്റീസ് (കൊമേഴ്ഷ്യൽ പ്രാക്ടീസ്) തസ്തികയിൽ പട്ടികജാതി, ഇഡബ്ല്യുഎസ്, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളിൽ ട്രേഡ് അപ്രെന്റീസ് ഒഴിവുകൾ നിലവിലുണ്ട്.
കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്നുവർഷത്തെ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ. വനിതാ ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു. ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാർഥികൾക്കാണ് ഈ അവസരം .
ബന്ധപ്പെട്ട അപേക്ഷകരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കുന്നതാണ്.
കോമേഴ്‌സ്/ ആർട്സ് വിഷയത്തിലുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും / കോമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം ജൂലൈ 13 രാവിലെ 11 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ - 0479 2457496.
ആശാവര്‍ക്കർ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നതിന് ജൂലൈ ഒമ്പതിന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി: 25 - 45 വയസ്. കിഴക്കേ കല്ലട പഞ്ചായത്തിലെ സ്ഥിര താമസക്കാരായ യുവതികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 2586688.
ജൂനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥനത്തിൽ കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 15 രാവിലെ 11ന് നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
കായികാധ്യാപക നിയമനം
സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് ഗവ. ഹൈസ്‌കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപക നിയമനം നടത്തുന്നു.
ബി.പി.എഡ് അല്ലെങ്കിൽ എം.പി.എഡ് തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രതിമാസ ഓണറേറിയം 15,000 രൂപ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ എന്നിവയുമായി ജൂലൈ 10 രാവിലെ 9.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447887798
മീനങ്ങാടി പോളിടെക്നിക്കിൽ നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന ഇലക്ട്രിക്കൽ വയറിങ്ങ് ആന്റ് സർവ്വീസിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് എന്നീ കോഴ്സുകളുടെ ഇൻസ്ട്രക്ടർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 10 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 828136209
ഓവർസീയർ നിയമനം
വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് ഓവർസീയർ (സിവിൽ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ത്രിവത്സര സിവിൽ ഡിപ്ലോമയും നിർമാണ മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർക്കാറിന്റെ പ്രൈസ് സോഫ്റ്റ്‍വെയറിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള അറിവും പ്രാവീണ്യവും ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും മറ്റ് യോഗ്യതകളും തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പ് idwofficepkt@kvasu.ac.in എന്ന മെയിലിലേക്ക് അപേക്ഷയോടൊപ്പം അയക്കണം. നേരത്തെ ജൂൺ 10ന് ഇതേ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04936 209290, 209219, 209292
ജൂനിയര്‍ റസിഡന്റ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം (ഒരു വര്‍ഷം) നടത്തും.
യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം. പ്രായപരിധി: 40 വയസ്. (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക്ലിസ്റ്റ്), മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂലൈ 15 രാവിലെ 11ന് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഫോണ്‍: 0474 2572572.
വെറ്ററിനറി സര്‍ജൻ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കും.
യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വെറ്ററിനറി സര്‍ജന്‍ തസ്തികയിയിലെ അപേക്ഷകര്‍ക്ക് എല്‍ എം വി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ലൈസന്‍സ് വേണം.
ജൂലൈ ആറ് രാവിലെ 10 മുതല്‍ തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9020354530, 9447689245.
കോര്‍ഡിനേറ്റർ, കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്റർ
ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോര്‍ഡിനേറ്ററേയും ഒരു കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്ററേയും നിയമിക്കുന്നു.
കോര്‍ഡിനേറ്റര്‍ യോഗ്യത: എം.എസ്.ഡബ്ലു, സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, വിമണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാല ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനവും സ്ത്രീശാക്തീകരണ മേഖലയിലെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യം.
കമ്മ്യൂണിറ്റി വിമണ്‍സ് ഫെസിലിറ്റേറ്റര്‍ യോഗ്യത: എം.എസ്.ഡബ്ലു, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, വിമണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിൽ അംഗീകൃത സര്‍വകലാശാല ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
അപേക്ഷകര്‍ വനിതകളായിരിക്കണം. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 വയസ്സ് മുതൽ 45 വരെ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 7ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു.
ആയുര്‍വേദ നഴ്‌സ് കൂടിക്കാഴ്ച
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒഴിവുള്ള ആയുര്‍വേദ നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 15ന് രാവിലെ 11.30ന് കൂടിക്കാഴ്ച നടക്കും.
എസ് എസ് എല്‍ സിയും സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ നഴ്‌സ് ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) ആണ് യോഗ്യത.
പ്രായപരിധി 18-36 വയസ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2544296.
വെറ്ററിനറി ഡോക്ടര്‍ നിയമനം
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ എം എസ് യു സേവനത്തിലെ പി ജി വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ എം.വി.എസ്.സി(സര്‍ജറി) & വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെയും(ഇവരുടെ അഭാവത്തില്‍ ബി.വി.എസ്.സി & എ എച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വേള്‍ഡ് വെറ്ററിനറി സര്‍വീസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 4 ന് രാവിലെ 11 മണിയ്ക്ക് പൂര്‍ണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കുന്നതാണ്.
മിനി ജോബ് ഡ്രൈവ് 2026
മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിനി ജോബ് ഡ്രൈവ് 2026 ജൂലൈ എട്ട് കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റമ്പതോളം ഒഴിവുകളിലേക്കാണ് അവസരം.
എസ് എസ് എൽ സി, പ്ലസ് ടു , ഐ ടി ഐ , ഡിഗ്രി എന്നീ യോഗ്യതയുള്ള 20 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം. സൗജന്യ രജിസ്ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക.
