ട്രെയിനർ, അസിസ്റ്റന്റ് പ്രൊഫസർ, ഔട്ട് റീച്ച് വർക്കർ, ഫാർമസിസ്റ്റ്, അധ്യാപക ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം, പ്രായപരിധി, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ട്രെയിനർമാരെ നിയമിക്കുന്നു
ചെറിയകലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തിവരുന്ന വെയർഹൗസ് അസോസിയേറ്റ്, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വെയർഹൗസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും വെയർഹൗസിംഗ് മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഒരു വർഷത്തെ പരിശീലന പരിചയവും, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സപ്ലൈ ചെയിൻ മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 30. ഫോൺ: 9495999682
പ്രൈമറി സ്‌കൂള്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയവിനിമയശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം റിസോഴ്സ് ടീച്ചേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 28ന് രാവിലെ 10ന് പാലക്കാട് ശിക്ഷക് സദനില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ബി എ ഇംഗ്ലീഷ്, (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍) ഇംഗ്ലീഷില്‍ ടി ടി സി / ഡി എഡ്/ ഡി ലെഡ്/ ബി എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എം എ ഇംഗ്ലീഷ്, (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍), അസാപ് സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്മ്യൂണിക്കേറ്റീവ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.
ട്രെയിനര്‍ ഒഴിവ്
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എന്‍ സി വി ഇ ടി അംഗീകൃത സൗജന്യ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് ട്രെയിനര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്‍ഡ് മൊബൈല്‍, ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് - ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് കോഴ്‌സുകള്‍.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും വെബ് ആന്‍ഡ് മൊബൈല്‍ ഡെവലപ്മെന്റ് മേഖലയിലെ കുറഞ്ഞത് രണ്ട് വര്‍ഷത്തെ വ്യവസായ പ്രവൃത്തി പരിചയവും ഉണ്ടാകണം. ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് - ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോഴ്‌സിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും മൂന്ന് വര്‍ഷത്തെ വ്യവസായ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. https://forms.gle/G6WE2sxJgfaXZB8QAല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999966, 9895967998.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
ഷൊര്‍ണ്ണൂര്‍ ഗണേശ്ഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവ്.
യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ജൂലായ് 22ന് ഉച്ചയ്ക്ക് 2ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9446142917.
ഡോക്ടറുടെ ഒഴിവ്
കോരുത്തോട് ഗ്രാമപഞ്ചായത്ത് കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ .പി പ്രവര്‍ത്തനത്തനത്തിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.
യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ഉള്ളവര്‍ക്കും മുഗണന. അഭിമുഖം ജൂലൈ 25ന്(ശനിയാഴ്ച) ഉച്ചകഴിഞ്ഞു 2.30ന് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍.
കെല്‍ട്രോണിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത: പ്ലസ് ടു. രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA. ഫോണ്‍: 6282841772,8590118698.
അസി. പ്രൊഫസർ നിയമനം
കേപ്പിന്റെ നിയന്ത്രണത്തിലുള്ള തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി.പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 24 ന് രാവിലെ 10 മണിക്ക് പുന്നപ്ര കേപ്പ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹാജരാകണം. പ്രതിഫലത്തിന് പുറമേ താമസസൗകര്യവും നൽകും. ഫോൺ: 0477-2267311, 9846597311.
ഔട്ട് റീച്ച് വര്‍ക്കര്‍ അഭിമുഖം
സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായ എല്‍ എ എസ് സുരക്ഷ പ്രോജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.
യോഗ്യത: പ്ലസ്ടു. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, കാവനാട് പി.ഒയില്‍ ജൂലൈ 27ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2796606, 9526272491.
തൃശ്ശൂരിൽ സീ റെസ്‌ക്യൂ ഗാർഡ്, സീ റെസ്‌ക്യൂ സ്‌ക്വാഡ് നിയമനം
തൃശ്ശൂർ ജില്ലയിൽ ഈ വർഷത്തെ ട്രോൾബാനിന് ശേഷമുള്ള കാലയളവിലേക്ക് കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി സീ റെസ്‌ക്യൂ ഗാർഡുമാരെയും ഹാർബർ ബേസ്‌ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡുമാരെയും നിയമിക്കുന്നു.
ജൂലൈ 27-ന് രാവിലെ 11-ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലാണ് അഭിമുഖം.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കാണ് അവസരം. 20നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കടലിൽ നീന്താൻ അറിയുന്നവരായിരിക്കണം അപേക്ഷകർ. ആവശ്യമെങ്കിൽ കടലിൽ നീന്തൽ പരിശോധന നടത്തി കായികക്ഷമത ഉറപ്പുവരുത്തും. കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെടുന്നവരെ ഒഴിവാക്കും.
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സിൽ ട്രെയിനിംഗ് പൂർത്തിയാക്കിയവർ, മുൻപ് ലൈഫ് ഗാർഡ് അല്ലെങ്കിൽ സീ റെസ്‌ക്യൂ സ്‌ക്വാഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. കൂടാതെ സ്വന്തം ജില്ലയിലെ താമസക്കാർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, അത്യാധുനിക കടൽരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവരെയും മുൻഗണനാക്രമത്തിൽ പരിഗണിക്കും.
താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ, മുൻഗണന തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസൽ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0480 2996090.
ഇരിങ്ങാലക്കുട ആർ.ഡി.ഒ ഓഫീസിൽ കൺസീലിയേഷൻ ഓഫീസർ നിയമനം
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ കൺസീലിയേഷൻ (അനുരഞ്ജന) ഉദ്യോഗസ്ഥരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജ്ജനം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനപരിചയമുള്ള മുതിർന്ന ഭാരവാഹികൾക്കും നിയമത്തിൽ അറിവുള്ള വ്യക്തികൾക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ആവശ്യമായ അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് ഒന്നിനകം തൃശ്ശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ- 0487-2321702.
ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം: അഭിമുഖം 30-ന്
തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
നഴ്സ്-കം-ഫാർമസിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 30-ന് രാവിലെ 10.30-ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ബാധകമായിരിക്കും. ഫോൺ- 0487-2366643.
കുടുംബശ്രീ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കുടുംബശ്രീ തൃശൂർ ജില്ലാ മിഷന് കീഴിലുള്ള വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു, എം.എ. സോഷ്യോളജി, എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 40 വയസാണ് പ്രായപരിധി. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, അയൽക്കൂട്ട കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് സാക്ഷ്യപത്രം ഹാജരാക്കുന്ന പക്ഷം നിയമനത്തിൽ മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 30ന് രാവിലെ പത്തിന് വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന 'സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്' ഓഫീസിലാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യാത്രാബത്ത ഉണ്ടായിരിക്കുന്നതല്ല. ഫോൺ- 0487-2362517, 0487-2382573.
മാരാംകോട്, രണ്ടുകൈ, എച്ചിപ്പാറ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർ നിയമനം
തൃശൂർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സാമൂഹ്യ പഠനമുറികളിൽ ഒഴിവുള്ള ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിൽപ്പെട്ട മാരാംകോട്, രണ്ടുകൈ സാമൂഹ്യ പഠനമുറികളിലും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ സാമൂഹ്യ പഠനമുറിയിലുമാണ് ഫെസിലിറ്റേറ്റർമാരുടെ ഒഴിവുകളുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 28-ന് രാവിലെ 10.30-ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. തൃശൂർ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വെബ്സൈറ്റിലും ചാലക്കുടി മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസിൽ നിന്നും വിശദാംശങ്ങൾ ലഭ്യമാണ്. വെബ്സൈറ്റ്- www.tsrtdo.kerala.gov.in. ഫോൺ- 0480 2706100. ഇമെയിൽ- ckdtdo@gmail.com.
റിസോഴ്‌സ് അധ്യാപക ഒഴിവ്
ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പരിപാടിയിലേക്കു റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.
ജൂലൈ 27 രാവിലെ 10.30നു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിൽ വച്ചാണ് അഭിമുഖം.ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി / ഡി.എഡ് / ഡി.എൽ.എഡ് / ബി.എഡ് എന്നിവയാണു യോഗ്യത. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), അസാപ്പിന്റെ സ്‌കിൽ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിംഗ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ, /സർട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം. ഫോൺ: 9496723155, 8714181241.
മ്യൂസിക് ടീച്ചര്‍ നിയമനം
നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മ്യൂസിക് ടീച്ചര്‍ (യു.പി.എസ്.ടി) തസ്തികയിലേക്ക് ് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.ന് നടക്കും.
പി.എസ്.സി.നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ നമ്പര്‍: 9947299075, 9446388895
റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്
ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷ് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 28 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും.
ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത യു.പി./ഹൈസ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222996
ഇമെയില്‍: ddeidk.dge@kerala.gov.in
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള എം എം ടി എം (Mechanic Machine Tool Maintenance) ട്രേഡിൽ SCCC, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇ മെക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 23ന് രാവിലെ 11ന് നടത്തും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സി ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻ ടി സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ - 0470 2622391.
സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയിൽ അഭിമുഖം
സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായ ലാസ് കോമ്പോസൈറ്റ് സുരക്ഷ പ്രോജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.
യോഗ്യത: പ്ലസ്ടു. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. എല്‍.എ.എസ് കോമ്പോസൈറ്റ് സുരക്ഷ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങരയില്‍ ജൂലൈ 27ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 0474 2796606.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അഭിമുഖം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള ഫിസിക്കൽ എഡ്യുക്കേഷൻ, ടിജിടി ടൂറിസം തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തും. രണ്ടിലും ഓരോ ഒഴിവാണ് ഉള്ളത്. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എസ് ആണ് ഫിസിക്കൽ എഡ്യുക്കേഷന്റെ യോഗ്യത.
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് പാസ്സായവർക്ക് ടിജിടി ടൂറിസം തസ്തികയിലേക്ക് അപേക്ഷിക്കാം. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടുവിനു ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ മൂന്ന് വർഷത്തെ ബിരുദം/ഡിപ്ലോമ എന്നിവയാണ് ടിജിടി ടൂറിസം തസ്തികയിലേക്കുള്ള യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ തൊഴിൽ പരിചയം അഭികാമ്യം.
കേരള പി.എസ്.സി നിഷ്‌കർഷിക്കുന്ന വയസ് ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂലൈ 29ന് രാവിലെ 11 മണി മുതൽ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മാനേജർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0472-2846655
കേരളാ മാരിടൈം ബോർഡിൽ കരാർ നിയമനം
ഇൻലാൻഡ് വെസ്സൽസ് (സർവേ ആൻഡ് സർട്ടിഫിക്കേഷൻ) റൂൾസ് 2022-ൽ പരാമർശിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരളാ മാരിടൈം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻലാൻഡ് വെസ്സൽ സർവേയർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ജൂലൈ 31നകം കേരളാ മാരിടൈം ബോർഡിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kmb.gov.in .
ലക്ചറർ അഭിമുഖം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിഭാഗത്തിൽ ലക്ചററുടെ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സിൽ കുറയാത്ത ബി ടെക് ബിരുദമാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 രാവിലെ 10ന് സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
