Kerala Govt Jobs 2026: കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കൗൺസിലർ, സർവ്വീസ് പ്രൊവൈഡർ, സെക്യൂരിറ്റി തസ്തികകളിലേക്കും ഫാർമസിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, സിസ്റ്റം അനലിസ്റ്റ്, ഗസ്റ്റ് അധ്യാപകൻ തുടങ്ങിയ വിവിധ തസ്തികകളിലേക്കും നിയമനം നടക്കുന്നു. ദിവസവേതനം, താൽക്കാലിക നിയമനം, ഡെപ്യൂട്ടേഷൻ, വാക്ക്-ഇൻ ഇന്റർവ്യൂ തുടങ്ങിയ രീതികളിലാണ് ഒഴിവുകൾ. അപേക്ഷാ തീയതി, ഇന്റർവ്യൂ തീയതി, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാം.


കുടുംബശ്രീ സ്നേഹിത വാക്ക് ഇൻ ഇന്റർവ്യു 18 ന്

കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് കൗൺസിലർ, സർവ്വീസ് പ്രോവൈഡർ, സെക്യൂരിറ്റി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

20 നും 40 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ കുടംബാംഗം, അല്ലെങ്കിൽ ഓക്സിലറി അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. 

നിലവിൽ കടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. രാത്രി കാലങ്ങളിൽ സേവനം അനുഷ്ടിക്കാൻ സന്നദ്ധരായിരിക്കണം. 

യോഗ്യതയുള്ളവര്‍ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 18 ന് രാവിലെ 10 ന് ജില്ലാ മിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തണം. കൗൺസിലർക്ക് എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലോ മറ്റ് മികച്ച സ്ഥാപനങ്ങളിലോ കൗൺസിലറായുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

 സർവ്വീസ് പ്രൊവൈഡർ തസ്തികയിലേക്ക് അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം ആവശ്യമാണ്. രണ്ട് വർഷം പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. സെക്യൂരിറ്റി തസ്തികയിലേക്ക് പത്താംതരമാണ് യോഗ്യത. ഫോൺ: 04936 206589, 299370,


ഫാർമസിസ്റ്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. 

ബി.ഫാം/ഡി.ഫാം യോഗ്യതയും സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം.

മെഡിക്കൽ ഓഫീസർ ഒഴിവ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗ‌രസഭയിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ താൽകാലികമായി മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 

എം.ബി.ബി.എസ്, പിജി അല്ലെങ്കിൽ ഡിപ്ലോമ-(അഭികാമ്യം) ഫാമിലി മെഡിസിൻ ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ, ടിസിഎംസി രെജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രയപരിധി 65വയസ്സ് കവിയരുത്. പ്രവർത്തി പരിചയമുള്ളവർക്ക് മുന്ഗണന. 

ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 17ന് വൈകിട്ട് നാലിനകം ജില്ലാ കോർഡിനേറ്റർ, കേരള സാമുഹ്യ സുരക്ഷാമിഷൻ, വയോമിത്രം വിലാസത്തിലേക്കോ dckssmwyd@gmail.com ഇമെയിൽ വിലാസത്തിലോ അയക്കണം. ഫോൺ- 9387388887


ഡെപ്യൂട്ടേഷൻ നിയമനം

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഒരു ക്ലാർക്ക് തസ്തികയിലേക്ക് (ശമ്പള നിരക്ക് 26,500-60,700 രൂപ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 18 വൈകുന്നേരം 5 ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം, പിൻ-695035 വിലാസത്തിൽ അപേക്ഷിക്കണം.

സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന നിശ്ചിത യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലിലുള്ളവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡേറ്റയും വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ആഗസ്റ്റ് 24ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റികളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 17 രാവിലെ 11 ന് കോളേജ് ഓഫീസിലെത്തണം. ഫോൺ: 04936 204569