കേരള സർക്കാർ ജോലി 2026: അങ്കണവാടി, നഴ്സിങ് ലക്ചറർ, കൗൺസിലർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ഡയറി പ്രൊമോട്ടർ, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അവസരം. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി, ഇന്റർവ്യൂ തീയതി, മറ്റ് വിശദാംശങ്ങൾ അറിയാം.
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള മാള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നം 14 ലെ അങ്കണവാടി സെ.നം 29 ലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അന്നമനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നം. 6 ലെ അങ്കണവാടി സെ.നം 52 ലേയും അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അതാത് വാര്‍ഡിലേയും തൊട്ടടുത്ത വാര്‍ഡിലേയും സ്ഥിരതാമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസ്സായിരിക്കണം. ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ്സ് പാസ്സായവരായിരിക്കണം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അപേക്ഷകള്‍ 2026 സെപ്റ്റംബര്‍ 8 ലിസ്റ്റ് മുതല്‍ 19 വൈകീട്ട് 5 മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടോ തപാല്‍ വഴിയോ മാള ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക മാള ഐ സി ഡി എസ് ഓഫീസ്, അന്നമനട ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വടമ സിവില്‍ സ്റ്റേഷനിലുള്ള ഐ സി ഡി എ സ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, വടമ, ഫോണ്‍: 9400739203.

സർക്കാർ നഴ്സിങ് കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചർമാരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി. നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 9ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2528601.
കൗൺസിലർ ഒഴിവ്
എം.എസ്.ഡബ്ല്യു അഥവാ സൈക്യാട്രി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 21,000 രൂപ വേതനം ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17-ന് രാവിലെ 10-ന് യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ അസ്സലും പകർപ്പുകളുമായി മെഡിക്കൽ കോളേജ് സഭയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0491 2951010.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ സാങ്കേതിക ഹൈസ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (THSLC) അല്ലെങ്കിൽ എസ്.എസ്.എൽ.സി./തുല്യത യോഗ്യതയും ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കേരള സർക്കാർ എൻജിനീയറിങ് പരീക്ഷാ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പാസ് എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 10-ന് രാവിലെ 11.30-ന് അട്ടപ്പാടി മുക്കാലിയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04924-253347.
ലൈബ്രേറിയൻ ഒഴിവ്
പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം.
ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 10-ന് രാവിലെ 9.30-ന് അട്ടപ്പാടി മുക്കാലിയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04924-253347.
ഡയറി പ്രൊമോട്ടര്‍ നിയമനം
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രൊമോട്ടര്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-45 വയസ്. മുന്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസിളവ് അനുവദനീയം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 8,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. താമസിക്കുന്ന അതത് ക്ഷീരവികസനയൂണിറ്റുകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് മൂന്നിനകം ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കണം. സെപ്റ്റംബര്‍ 11 ന് രാവിലെ 10 മുതല്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. വിവരങ്ങള്‍ക്ക്: അതത് ക്ഷീരവികസന യൂണിറ്റ്. ഫോണ്‍: 0474 2748098.
സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്) സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ആർ സി ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി
സെപ്റ്റംബർ 15-ന് രാവിലെ 10-ന് മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0491 2951010. ഇ-മെയിൽ: gmcpkd.cdta@kerala.gov.in.