SSLC, Plus Two, Degree, Diploma, B.Sc MLT, DMLT, നിയമബിരുദം, സാങ്കേതിക യോഗ്യതകൾ തുടങ്ങിയ വിവിധ യോഗ്യതകളുള്ളവർക്ക് അവസരങ്ങൾ ലഭ്യമാണ്. അപേക്ഷാ അവസാന തീയതി, വാക്ക്-ഇൻ ഇന്റർവ്യൂ തീയതി, യോഗ്യത, പ്രവൃത്തിപരിചയം, ആവശ്യമായ രേഖകൾ എന്നിവ അറിയാൻ പൂർണ്ണ വിജ്ഞാപനം പരിശോധിക്കുക.
ക്ലർക്ക് നിയമനം
തവനൂർ സര്‍ക്കാര്‍ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ക്ലർക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് കേരള പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യത വേണം. സെപ്റ്റംബർ 30ന് രാവിലെ ഒമ്പതിന് കോളേജിൽ വാക് ഇൻ ഇൻ്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാവണം. ഫോണ്‍: 9188900204.
തൊഴിൽമേള
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ മൂന്നു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ മുപ്പതിലധികം ഒഴിവുകളില്‍ നിയമനത്തിന് സെപ്റ്റംബർ 30 (ബുധൻ) രാവിലെ പത്തു മുതൽ അഭിമുഖം നടത്തും.
പങ്കെടുക്കാൻ എംപ്ലോയബിലിറ്റി സെന്‍ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
ലീഗൽ കൗൺസലർ
കല്ലറ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തിലെ സർവീസ് പ്രൊവൈഡിംഗ് സെന്‍ററില്‍ ലീഗൽ കൗൺസലർ നിയമനത്തിനുള്ള അഭിമുകം ഒക്‌ടോബർ 14നു രാവിലെ 11.30ന് നടക്കും.
യോഗ്യത- നിയമബിരുദം, സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്നുവർഷത്തെ പരിചയമുള്ളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കല്ലറ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തിൽ എത്തണം. ഫോൺ: 04829-269420.
പ്രോജക്ട് ഫെല്ലോ
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഒക്ടോബർ 12 രാവിലെ 11ന് തിരുവനന്തപുരം പട്ടത്തെ ശാസ്ത്രഭവനിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kscste.kerala.gov.in.
കൺസൾട്ടന്റ് ഒഴിവ്
സംസ്ഥാന ഔഷധസസ്യബോർഡിൽ കൺസൾട്ടന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-680022 വിലാസത്തിൽ ഒക്ടോബർ 12 വൈകിട്ട് 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: smpbkerala.in.
ഗസ്റ്റ് അധ്യാപക നിയമനം
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിൽ ശില്പകല, അപ്ലൈഡ് ആർട്സ്, പെയിന്റിംഗ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ പകർപ്പും അസൽ രേഖകളും സഹിതം ഒക്ടോബർ ഒൻപത് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
കുടുംബശ്രീ തൊഴിലവസരം
ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി കുടുംബശ്രീയുടെ സി.ഡി.എസ്, അമ്പലപ്പുഴ ബ്ലോക്ക് - അമ്പലപ്പുഴ സൗത്ത് സി.ഡി.എസ്, ചമ്പക്കുളം ബ്ലോക്ക് - തകഴി സി.ഡി.എസ്, വെളിയനാട് ബ്ലോക്ക് - പുളിങ്കുന്ന് സി.ഡി.എസ് എന്നീ സി.ഡി.എസ്സുകളിലായി ആരംഭദിശയിലുള്ള നാല് ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിൽ ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി. ആർ.പി, സീനിയർ സി.ആർ.പി. തസ്തികകളിലേക്ക് നിയമനത്തിനായി കുടുംബശ്രീ/ഓക്സിലറി അംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്. യോഗ്യതകൾ: ഐ.എഫ്.സി. ആർ.പി- ഡിഗ്രി (സയൻസ്) / ഡിപ്ലോമ അഗ്രിക്കൾച്ചർ, അലൈഡ് സയൻസ് (കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം, എക്സ്റ്റൻഷൻ അന്റ് മാർക്കറ്റിംഗ് പ്രവൃത്തി പരിചയം ഉള്ളവർക്ക് അല്ലെങ്കിൽ അഗ്രിക്കൾച്ചർ ഡിഗ്രി യോഗ്യത/വി.എച്ച്.എസ്.സി ഉള്ളവരെ പരിഗണിക്കും. കാർഷിക മേഖലയിൽ 2 വർഷത്തെ പ്രവർത്തന പരിചയം. സീനിയർ സി.ആർ.പി-കൃഷി സഖി/പശു സഖി/അഗ്രി സി.ആർ.പി. എന്ന നിലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.സി.ആർ.പി. മാരുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന.
അപേക്ഷകർ അതാത് ഐ.എഫ്.സി ക്ലസ്‌റ്റർ ഉൾപ്പെടുന്ന ബ്ലോക്കിൽ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ/ പ്രവൃത്തി പരിചയങ്ങൾ, കുടുംബശ്രീ / ഒക്സിലറി അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ തപാൽ മുഖാന്തിരമോ നേരിട്ടോ ഒക്ടോബർ 10 നകം സമർപ്പിക്കണം. അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാർഡ്, ആലപ്പുഴ - 688001. ഫോൺ : 0477 2254104.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 179ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തും.
യോഗ്യത- ബി.എസ്.സി- എം.എല്‍.ടി അല്ലെങ്കില്‍ പ്ലസ് ടുവിന് ശേഷം ഡി.എം.എല്‍.ടി (പി.എസ്.സി. അംഗീകൃത കോഴ്സ്). സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
പ്രൊജക്ട് എൻജിനീയർ വാക്ക് ഇൻ ഇന്റർവ്യൂ
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സയൻസ് പാർക്ക് പദ്ധതിയിൽ പ്രൊജക്ട് എൻജിനീയർ താത്ക്കാലിക തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 13 രാവിലെ 11ന് തിരുവനന്തപുരം പട്ടത്തുള്ള ശാസ്ത്രഭവനിൽ നടത്തും. വിവരങ്ങൾക്ക്: www.kscste.kerala.gov.in.
