കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പുതിയ ജോലി അവസരങ്ങൾ. KSRTC കോഴിക്കോട് യൂണിറ്റിലെ താൽക്കാലിക ഡ്രൈവർ നിയമനം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ്, സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലെ ഫാർമസിസ്റ്റ്, റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലെ വീഡിയോ എഡിറ്റർ–ഗ്രാഫിക് ഡിസൈനർ, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിലെ ലാബ് ടെക്നീഷ്യൻ, ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കൗൺസലർ, പിന്നാക്ക വിഭാഗ വികസന വകുപ്പിലെ താൽക്കാലിക ക്ലർക്ക്, അങ്കണവാടി ഹെൽപ്പർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഡ്രൈവർ ഡെപ്യൂട്ടേഷൻ നിയമനം എന്നിവയുടെ വിശദാംശങ്ങൾ അറിയാം.

SSLC, Plus Two, ബിരുദം, ബിരുദാനന്തര ബിരുദം, B.Sc MLT, M.Sc, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, വാക്ക് ഇൻ ഇന്റർവ്യൂ, പ്രായപരിധി, ശമ്പളം, യോഗ്യത, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.


കെ .എസ്.ആര്‍.ടി .സി ഡ്രൈവർ നിയമനം

കെ .എസ്.ആര്‍.ടി .സി കോഴി ക്കോട് യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത - എസ്.എസ്.എല്‍.സി, ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അംഗീകാരമുളള സാധുവായ മോട്ടോര്‍ ഡ്രൈ വിംഗ് ലൈസന്‍സ്,ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കണം,അതില്‍ മൂന്നു വര്‍ഷം ഹെവി ഡ്യൂട്ടി ലൈസന്‍സ് എടുത്തതിന് ശേഷമുള്ള കാലയളവ് ആയിരിക്കണം,നിയമ പ്രകാരമുളള മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം, 30 ൽ അധികം സീറ്റുളള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം കൂടാതെ വ്യക്തമായ ദൂരക്കാഴ്ച, ഉയരം - 158 സെ .മി , നെഞ്ചളവ് - 76 സെ .മീ.പ്രായപരിധി - 25 നും 50 നും മദ്ധ്യേ.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് മുമ്പ് ബന്ധപ്പെട്ടഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സയന്റിഫിക് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുകളെ നിയമിക്കുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മലപ്പുറം കുന്നുമ്മലിലെ ജില്ലാ കാര്യാലയത്തിൽ അഭിമുഖം നടക്കും. കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടുകൂടിയ എം.എസ്.സി ബിരുദമാണ് യോഗ്യത.

ഉയർന്ന പ്രായപരിധി 32 വയസ്സ്. മൂന്ന് വർഷമാണ് പരിശീലന കാലയളവ്. പ്രതിമാസ സ്റ്റൈപ്പന്റായി ഒന്നാം വർഷം 11,000 രൂപ, രണ്ടാം വർഷം 12,000 രൂപ, മൂന്നാം വർഷം 13,000 രൂപ എന്നിങ്ങനെ ലഭിക്കും.

ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും മുൻപരിചയ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ബോർഡിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾക്ക് ഫോൺ: 0483-2733211.


ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഉണ്ടായേക്കാവുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഹോമിയോ നഴ്സ് കം ഫാർമസിസ്റ്റ് / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്സ് വിജയിച്ചവരായിരിക്കണം.

യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), സിവിൽ സ്റ്റേഷൻ പി.ഒ., ബി-ബ്ലോക്ക് മൂന്നാം നില, മലപ്പുറം ജില്ല, പിൻ - 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 0483 2731387.

വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.

വീഡിയോ എഡിറ്റർ - പ്ലസ് ടുഉം, വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ/തത്തുല്യ യോഗ്യത. മേഖലയിൽ 2 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്സ്. ഗ്രാഫിക് ഡിസൈനർ - പ്ലസ് ടുഉം, വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ/തത്തുല്യ യോഗ്യത. മേഖലയിൽ 2 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്സ്.


ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ എൻസിഡിസി പ്രോജക്ടിലേക്ക് ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എംഎൽടി (മൈക്രോ ബയോളജി)/ മെഡിക്കൽ മൈക്രോ ബയോളജിയിൽ എം.എസ്‌സി അല്ലെങ്കിൽ അപ്ലൈഡ്/ ജനറൽ മൈക്രോ ബയോളജിയിൽ എം.എസ്‌സിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

മേൽ സൂചിപ്പിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി.എസ്‌സി എംഎൽടിയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കും. ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തിൽ സെപ്റ്റംബർ 30 നകം അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: phlabtvpm@gmail.com, 0471 2472225.

കൗണ്‍സലര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) കൗണ്‍സലര്‍മാരെ നിയമിക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

രണ്ട് ഒഴിവുകളാണുള്ളത്. (ആണ്‍ 1,പെണ്ണ് 1). പ്രതിമാസ വേതനം ഇരുപതിനായിരം രൂപ.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തിപരിചയം കാണിക്കുന്നത് ഉള്‍പ്പെടെ)എന്നിവ സഹിതം സെപ്റ്റംബര്‍ 30ന് അഞ്ചു മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി. ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. നിയമനം താല്‍ക്കാലികമായിരിക്കും. ഫോണ്‍: 04862 96297.


ക്ലാർക്ക്:താത്കാലിക നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരമാവധി 179 ദിവസത്തേക്കാണ് നിയമനം. 18 നും 45 നും ഇടയിൽ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു / തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിംഗ് അഭികാമ്യം. സർക്കാർ ഓഫീസുകളിൽ ക്ലറിക്കൽ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ, ഇ-ഓഫീസ് / ഇ-ഗ്രാന്റ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണന. അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് : 0471 2727379 ഇ-മെയിൽ: bcddkerala@gmail.com

അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ നിയമനം

ഐ സി ഡി എസ് കിളിമാനൂർ ഓഫീസ് പരിധിയിൽ നഗരൂർ പഞ്ചായത്തിലെ 4, കേശവപുരം വാർഡിലെ 91-ാം നമ്പർ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേശവപുരം വാർഡിലെ സ്ഥിരം താമസക്കാരായ 18 നും 35 നും ഇടയിൽ പ്രായമുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. ക്രഷുകളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. അവസാന തീയതി ഒക്ടോബർ 5 വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0470- 2673804


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡ്രൈവർ തസ്തികയിൽ (ശമ്പളസ്കെയിൽ: 25100-57900) നിലവിലുള്ള ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുഖേന നിരാക്ഷേപ പത്രം സഹിതം ഒക്ടോബർ 23 ന് സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ‘ജനഹിതം’ ടി.സി. 27/6(2), വികാസ് ഭവൻ പി ഒ, തിരുവനന്തപുരം – 695033 വിലാസത്തിൽ അപേക്ഷിക്കണം.