കേരളത്തിൽ സെപ്റ്റംബർ 2026-ലെ പുതിയ സർക്കാർ ജോലി ഒഴിവുകളും തൊഴിൽമേളകളും. സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ആംബുലൻസ് ഡ്രൈവർ, പ്ലംബർ, ഇംഗ്ലീഷ് അധ്യാപകൻ, ഗസ്റ്റ് അധ്യാപകൻ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വെറ്ററിനറി ഡോക്ടർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അവസരങ്ങൾ. യോഗ്യത, പ്രായപരിധി, ശമ്പളം, അഭിമുഖ തീയതി, അപേക്ഷാ രീതി, തൊഴിൽമേള വിവരങ്ങൾ എന്നിവ അറിയാം.


സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഇന്റര്‍വ്യൂ

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വോക്ക്-ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 16-ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തും

തസ്തികളും അഭിമുഖ സമയവും:
സ്റ്റാഫ് നഴ്‌സ് (മഹിളാമിത്രം പദ്ധതി): രാവിലെ 10.30. യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം, കെ എന്‍ എം സി രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 650 രൂപ (പ്രതിമാസം പരമാവധി 19,500).

ലാബ് ടെക്‌നീഷ്യന്‍ (ഫെര്‍ട്ടിലിറ്റി ക്ലിനിക്): രാവിലെ 11.30. യോഗ്യത: ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 600 രൂപ (പ്രതിമാസം പരമാവധി 18,600).

സൈക്കോളജിസ്റ്റ് (ഓട്ടിസം ക്ലിനിക്): ഉച്ചയ്ക്ക് 12.30. യോഗ്യത: എം എ/എം എസ് സി സൈക്കോളജി, എം ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി), ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 800 രൂപ (പ്രതിമാസം പരമാവധി 24,000).

ഫാര്‍മസിസ്റ്റ്: ഉച്ചയ്ക്ക് 1.30. യോഗ്യത: ഡി ഫാം / ബി ഫാം, കെ എസ് പി സി രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 625 രൂപ.
ഇലക്ട്രീഷ്യന്‍: ഉച്ചയ്ക്ക് 2.15ന് . യോഗ്യത: എസ് എസ് എല്‍ സി, ഐ ടി ഐ/കെ ജി സി ഇ ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സ്. വേതനം: പ്രതിദിനം 625.

ആംബുലന്‍സ് ഡ്രൈവര്‍: വൈകിട്ട് മൂന്നിന്. യോഗ്യത: പത്താം ക്ലാസ്, സാധുവായ എച്ച് എം വി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, മെഡിക്കല്‍ ആന്റ് ഐ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്. വേതനം: പ്രതിദിനം 575 രൂപ.

പ്ലംബര്‍: വൈകിട്ട് നാലിന്. യോഗ്യത: എസ് എസ് എല്‍ സി, ഐ ടി ഐ/കെ ജി സി ഇ പ്ലംബിങ്. വേതനം: പ്രതിദിനം 600. പ്രായപരിധി: സൈക്കോളജിസ്റ്റ് തസ്തികയ്ക്ക് 18-45 വയസ്; സ്റ്റാഫ് നഴ്‌സിന് 20-30 വയസ്; മറ്റ് തസ്തികകള്‍ക്ക് 18-30 വയസ് (ഒ ബി സി, എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും).

വയസ്സ്, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2752700.


നീതിന്യായ വകുപ്പില്‍ കരാര്‍ നിയമനം

ജില്ലയിലെ സിവില്‍ ജുഡീഷ്യല്‍ വകുപ്പിലെ വിവിധ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡഫേദര്‍ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി - കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, പരവൂര്‍ ഫാമിലി കോടതി - ഡഫേദര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള അപേക്ഷകരെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം.

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽമേള

ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി സെപ്റ്റംബർ 23ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/dZsrsBPgdhyNkQv68 വഴി നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത. ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 10 ന് തിരുവനന്തപുരത്തുള്ള ‘NATIONAL CAREER SERVICE CENTRE FOR SC/STS, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM 3’ എന്ന സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum’ ഫേസ്ബുക്ക് പേജോ, nese.scsttvm ഇൻസ്റ്റാഗ്രാം പേജോ സന്ദർശിക്കണം. ഫോൺ: 0471-2332113, 9188944987.


ഇംഗ്ലീഷ് അധ്യാപക ഒഴിവ് അഭിമുഖം 16ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെപ്റ്റംബർ 16 രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.

ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036.

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്.

യോഗ്യത : ഇക്കണോമിക്സ‌് വിഷയത്തിൽ ബിരുദാനന്തര ബിരുദം, Ph.D/NET ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) 16 ന് ( ബുധൻ ) രാവിലെ 10.00 നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക

ഇംഗ്ലീഷ് അധ്യാപക അഭിമുഖം 16ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 16 രാവിലെ 10 മണിക്ക് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9074141036


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ ഫുഡ് പ്രോഡക്ഷന്‍ (ജനറല്‍) ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമനത്തിനായി അഭിമുഖം നടത്തും.

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

ഇ ഡബ്ല്യൂ എസ് കാറ്റഗറിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റ് കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സെപ്റ്റംബര്‍ 14-ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2713099.

ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ

പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും.

ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും.

യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ,അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154


തൊഴില്‍ മേള സെപ്റ്റംബര്‍ 14 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 14- ന് രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും.

ബി.കോം അല്ലെങ്കില്‍ എം.കോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചര്‍മാര്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ്, ടെലികോളര്‍,ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകല്‍ലാണ് ഒഴിവുകള്‍. കൂടാതെ 45 വയസ്സ് വരെയുള്ള എസ്.എസ്എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐടി., പോളിടെക്നിക്, ബി.കോം, ബി.ബി.എ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ട്.

മുന്‍പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ (അഞ്ച് കോപ്പി) എന്നിവ സഹിതം മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 0483-2734737, 8078428570.