കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സെപ്റ്റംബർ 2026-ലെ പുതിയ ജോലി ഒഴിവുകൾ. ഗവ. വിക്ടോറിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഡ്രൈവർ, പ്ലംബർ ഒഴിവുകൾ, സർക്കാർ പോളിടെക്നിക് കോളേജിലെ ലക്ചറർ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ, ITI ഗസ്റ്റ് ഇൻസ്ട്രക്ടർ, KFRI പ്രോജക്ട് ഫെല്ലോ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക്, ECG ടെക്നീഷ്യൻ, ഡയറി പ്രമോട്ടർ തുടങ്ങിയ തസ്തികകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അഭിമുഖ തീയതി എന്നിവ അറിയാം.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഈഴവ/ബില്ലവ/തീയ്യ, ഇ.ഡബ്ല്യൂ.എസ്(മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍)എന്നീ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച രാവിലെ 10.30ന്. ഫോണ്‍: 04868 272216.

കേരള വന ഗവേഷണ സ്ഥാപനത്തിൽ അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫിന്റെ താത്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിവരങ്ങൾക്ക്: www.kfri.res.in


ഡെപ്യുട്ടി രജിസ്ട്രാർ നിയമനം

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാറുടെ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ്‌ സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപപത്രം എന്നിവ സഹിതം ഒക്ടോബർ 15 വൈകിട്ട് 5ന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം, പിൻ - 695035 വിലാസത്തിൽ അപേക്ഷിക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (1), ക്ലാർക്ക് (3) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം.

വിവിധ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന. അപേക്ഷകൾ സംസ്ഥാന പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 25നകം ലഭിക്കണം. വിവരങ്ങൾക്ക്: www.ssakerala.in,


സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ വാക് ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും.

പ്രായപരിധി: 18-36. യോഗ്യത: VHSE (ECG and Audiometric T DCVT (2 year course) OR BCVT (4 year course)

താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 22ന് (ചൊവ്വ) രാവിലെ 11 ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ (കണ്ട്രോൾ റൂം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ10.30 മുതൽ 11 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

ഡയറി പ്രമോട്ടർ

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷിയുടെ ഭാഗമായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിലും ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം 18 നും 45 വയസിനും ഇടയിൽ.(പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ചുവർഷം ഇളവ്.) വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.

നിശ്ചിത മാതൃകയിലുള്ള ഫോട്ടോപതിച്ച അപേക്ഷകൾ സെപ്്റ്റംബർ 14ന് വൈകിട്ട് അഞ്ചിനു മുമ്പ് ക്ഷീരവികസനയൂണിറ്റുകളിൽ നൽകണം. യോഗ്യരായവർക്ക് സെപ്റ്റംബർ 16ന് രാവിലെ 10.30ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അപേക്ഷഫോമിനും കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടം.