പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ് കവിയരുത്.
ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in മുഖേന സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വിശദവിവരങ്ങൾ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
ഗസ്റ്റ് ലക്ച്ചറർ അഭിമുഖം
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണവിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നതിന് സെപ്റ്റംബർ 17 രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് 9188900159, 0471 – 2322930.

പ്രിൻസിപ്പൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും പ്രിൻസിപ്പൽ/ സെലക്ഷൻഗ്രേഡ്/ സീനിയർഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
20,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 23 വൈകിട്ട് 5ന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.
ഡ്രൈവർ കം മൾട്ടി സ്കിൽഡ് എംപ്ലോയി വാക്ക്-ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കൊറ്റാമത്ത് പ്രവർത്തിക്കുന്ന കെയർ ഹോമിലേക്ക് ഡ്രൈവർ കം മൾട്ടി സ്കിൽഡ് എംപ്ലോയി തസ്‌തികയിലേക്കുളള അഭിമുഖം സെപ്‌തംബർ 18 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടക്കും.
പത്താം ക്ലാസ് പാസായിരിക്കണം. ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഇലക്ട്രീഷ്യൻ/പ്ലംബർ തസ്‌തികകളിൽ ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത വൊക്കേഷണൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ജോലി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.
അപേക്ഷകൻ നല്ല കായിക ക്ഷമത ഉള്ളവരും ഏത് ഷിഫ്റ്റിലും ജോലി ചെയ്യാനും ഭിന്നശേഷിക്കാർ, രോഗികൾ എന്നിവരെ പരിചരിക്കാൻ സന്നദ്ധതയും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2550750.
കെപ്കോയിൽ ഒഴിവ്
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഫുഡ് ആന്റ് ബിവറേജസ് മാനേജറുടെ കരാർ നിയമനത്തിന് അപേക്ഷിക്കാം.
പ്രായപരിധി 35 - 50 വയസ്. ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 26 വൈകിട്ട് 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2468585, kepcopoultry@gmail.com, kspdc@yahoo.co.in).
വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം
നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് 5 ന് മുൻപായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695 014 വിലാസത്തിൽ ലഭിക്കണം.
ഫിറ്റ്‌നസ് ട്രെയിനർ
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
രജിസ്‌ട്രേഷന്: https://forms.gle/v8qsGiGuLGwhsmsL9 സന്ദർശിക്കുക. ഫോൺ: 9495999688 | 7592967323
ലാബ് ടെക്‌നീഷ്യൻ
പാലാ കെ.എം. മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപ്രതിയിൽ ലാബ്് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും.
യോഗ്യത: ഡി.എം.എൽ.ഡി. അപേക്ഷ, അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇവയുടെ പകർപ്പുകൾ എന്നവിയുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154.