കേരള സർക്കാർ ജോലി 2026 പുതിയ ഒഴിവുകൾ: ആശ വർക്കർ, മെഡിക്കൽ ഓഫീസർ, ട്രേഡ് ഇൻസ്ട്രക്ടർ, വീഡിയോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപകൻ, ക്ലർക്ക്, സ്റ്റാഫ് നഴ്സ്, ക്യാറ്റിൽ കെയർ വർക്കർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി നിരവധി താൽക്കാലിക, കരാർ, ദിവസവേതന ഒഴിവുകൾ. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ തീയതി, അഭിമുഖ തീയതി എന്നിവ അറിയാം.


ആശ വര്‍ക്കര്‍ നിയമനം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ ആശ വര്‍ക്കറുടെ ഒഴിവിലേക്ക ് വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒക്ടോബര്‍ 15 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും.

യോഗ്യത: പത്താം ക്ലാസ് വിജയം, വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 14 വൈകിട്ട് നാലിനു മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2350229.

ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലേക്ക് താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

എം.ബി.ബി.എസ്., ടി.സി.എം.സി. അല്ലെങ്കില്‍ കെ.എസ്.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യതകള്‍. ബ്ലഡ് ബാങ്ക് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ, ആധാര്‍ അല്ലെങ്കില്‍ സര്‍ക്കാറംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഒക്ടോബര്‍ 13 ന് വൈകുന്നേരം നാലിനകം ബ്ലഡ് ബാങ്ക് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 15 ന് രാവിലെ 10 ന് ബ്ലഡ് ബാങ്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ 04933 226322 എന്ന നമ്പറില്‍ ബന്ധപ്പെടാം.


പോളിടെക്‌നിക് കോളജിൽ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒക്ടോബർ ഒൻപതിന് രാവിലെ 10ന് അഭിമുഖം നടത്തും.

സിവിൽ എഞ്ചിനീയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഉയർന്ന യോഗ്യതയുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.

വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ തസ്തികകളിൽ താത്കാലിക ഒഴിവുകൾ. 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വീഡിയോഗ്രാഫർ തസ്തികയ്ക്ക് അംഗീകൃത സർവകലാശാല ബിരുദം, വീഡിയോഗ്രഫി/ സിനിമാറ്റോഗ്രഫി/ ഫോട്ടോഗ്രഫി ഉൾപ്പെടുന്ന മൂന്ന് വർഷ ഡിപ്ലോമ ആണ് യോഗ്യത. വീഡിയോ പ്രൊഡക്ഷൻ യൂണിറ്റിലും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വീഡിയോ എഡിറ്റർ തസ്തികയ്ക്ക് ബിരുദമോ വീഡിയോ എഡിറ്റിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമയോ വേണം. സൗണ്ട് എഡിറ്റിങ്ങിൽ പരിജ്ഞാനം നിർബന്ധമാണ്. എഫ്.സി.പി./ അഡോബി പ്രീമിയർ പ്രോ ഉൾപ്പെടെയുള്ള എഡിറ്റിങ് സോഫ്റ്റ്‌വെയറുകളിലെ പരിജ്ഞാനം അഭികാമ്യം. രണ്ട് തസ്തികകളിലും സി-ഡിറ്റിന്റെ പിജി ഡിപ്ലോമ സയൻസ് കമ്മ്യുണിക്കേഷൻ/ ഡിപ്ലോമ മീഡിയ പ്രൊഡക്ഷൻ പഠിച്ചവർക്ക് മുൻഗണനയുണ്ട്.

താത്പര്യമുള്ളവർ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയുടെ എൻ ഒ സി ഹാജരാക്കണം.


ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു.

20 നും 35 നും മദ്ധ്യേ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം. ഡി.സി.എ, ഡി.ടി.പി, പി.ജി.ഡി.സി.എ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 16,000 രൂപ.

ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ 13 രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0473 5227703.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.

യോഗ്യത: യുജിസി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഐടി/ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി വോക്ക്/ബിരുദം അല്ലെങ്കില്‍ എന്‍ ഐ ഇ എല്‍ ഐ ടി 'ബി’ ലെവല്‍ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എ ഐ സി ടി ഇ /അംഗീകൃത ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസിന് ശേഷം കംപ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി ജി ടി യില്‍ നിന്ന് ബന്ധപ്പെട്ട മേഖലയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യോഗ്യതയും.

ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്‌ടോബര്‍ 12ന് രാവിലെ 11.30 ന് ഐ ടി ഐ യില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0474-2793714.


താല്‍ക്കാലിക നിയമനം

തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വായ്പൂര്‍ എം.ആര്‍.എസ്.എല്‍.ബി.വി.ജി.എച്ച്.എസ്.എസ് ല്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 14 രാവിലെ 11.30 ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8590345579.

ക്ലർക്ക് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യു

സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ADAK ആസ്ഥാനത്ത് ക്ലർക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനത്തിന് ഒക്ടോബർ 13 രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

പത്താം ക്ലാസ് പാസ്സായ താത്പര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം തിരുവനന്തപുരം വഴുതക്കാടുള്ള ADAK ഹെഡ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2322410.

സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവർക്ക് ഒക്ടോബർ 13 രാവിലെ 11 ന് അഭിമുഖം നടത്തും.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 0484-2386000.


നഴ്‌സ് താത്കാലിക നിയമനം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഗരസഭ വഴി താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 13ന് നഗരസഭയില്‍ നടക്കും.

ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിദിന വേതനം-600 രൂപ. പ്രായപരിധി 18-37.

179 ദിവസത്തേക്കാണ് നിയമനം. അര്‍ഹരായവര്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുമായി എത്തണം.

തൊഴില്‍ മേള

കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്നു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 170 ഓളം ഒഴുവുകളിലേക്ക് ഒക്ടോബര്‍ ഒന്‍പതിന് അഭിമുഖം നടത്തും.

പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8138908657, 04812563451.

ജോബ് ഡ്രൈവ് ഒക്ടോബർ 9ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ന് രാവിലെ 11 മണിക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സൗജന്യ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങളിലെ ഡെലിവറി പാർട്ണർ, ഇൻസൈഡർ, ഡെപ്യൂട്ടി സെയിൽസ് മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ക്ലസ്റ്റർ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കാം.

300 രൂപ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തും മറ്റ് ജില്ലകളിലുമുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും തുടർന്നും പങ്കെടുക്കാവുന്നതാണ്. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികൾ ആധാർ കാർഡ് കൈയിൽ കരുതേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനങ്ങളും സെന്റർ വഴി ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609


ക്യാറ്റിൽ കെയർ വർക്കർ

ക്ഷീര വികസനവകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18- 45 വയസ് പ്രായപരിധിയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

(പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷം വയസ്സിളവ് ലഭിക്കും) നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച പുരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം ഒക്‌ടോബർ 13 വൈകിട്ടു നാലിനു മുമ്പ് അതത് ക്ഷീര വികസന യൂണിറ്റുകളിൽ നൽകണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.

യോഗ്യരായ അപേക്ഷകർക്കുള്ള അഭിമുഖം ഒക്‌ടോബർ 17 രാവിലെ 10.30ന് കോട്ടയം ഈരയിൽ കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷി - കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ (അഗദതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആന്റ് സർജറിയിൽ (ബി.എ.എം.എസ്) ബിരുദവും ആയുർവേദം (അഗദതന്ത്ര) വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പള സ്‌കെയിൽ 57700-100398/ രൂപ. പ്രായപരിധി 2026 ജനുവരി ഒന്നിന് 22 നും 46 നും മധ്യേ.

ഉദ്യോഗാർഥികൾ ഒക്ടോബർ 15 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഇവരുടെ അഭാവത്തിൽ മറ്റു ഭിന്നശേഷി വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപ പത്രം ഹാജരാക്കണം.