കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും പുതിയ ജോലി ഒഴിവുകൾ. മലപ്പുറം തൊഴിൽമേള, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ഇൻസ്ട്രക്ടർ, ഹിന്ദി അതിഥി അധ്യാപകൻ, റൂസ സിസ്റ്റം അനലിസ്റ്റ്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ജീവനക്കാർ, ECG ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി, അഭിമുഖ വിവരങ്ങൾ എന്നിവ അറിയാം.


തൊഴില്‍ മേള ഒക്ടോബര്‍ 15 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ 1.30 വരെ തൊഴില്‍ മേള നടക്കും.

എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിഗ്രി, ബി.കോം, എം.ബി.എ. എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്റെറില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് രാവിലെ 10 ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (5 കോപ്പി) എന്നിവ സഹിതം ഹാജരാവണം. ഫോണ്‍ 0483-2734737, 8078428570.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അംഗീകൃത സര്‍വ്വകലാശാല ബിരുദം, പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണയുണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0483 2851700.


ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഒക്ടോബർ 14 ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തുന്നു.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ ഓട്ടോമേഷൻ & റോബോട്ടിക്സ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ വിഷയങ്ങളിലെതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയങ്ങളിലെതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.A.Cയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 0471 2459255.

അതിഥി അധ്യാപക നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കോളെജില്‍ നടക്കും.

കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 04933-227370, 9188900199.


റൂസയിൽ സിസ്റ്റം അനലിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സർക്കാർ കോളേജ് (എഞ്ചിനീയറിംഗ്/ആർട്സ് ആന്റ് സയൻസ്), സർക്കാർ പോളിടെക്നിക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ് / കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇൻസ്ട്രക്ടർ ഗ്രേഡ് – I തസ്തികകളിൽ ജോലി ചെയ്തുവരുന്നവർക്കും എഞ്ചിനീയറിംഗിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് സർട്ടിഫിക്കറ്റ് / പിഎഫ്എംഎസ്സിലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയമാണ്. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം.

റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralarusa@gmail.com ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്.

പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ താല്‍ക്കാലിക നിയമനം

മനിശ്ശീരിയിലും കൊഴിഞ്ഞാമ്പാറയിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

സ്റ്റ്യുവാര്‍ഡ്, കുക്ക്, മെസ്ഗേള്‍, പി.ടി.എസ്, വാച്ച്മാന്‍, റസിഡന്റ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ഒക്ടോബര്‍ 16ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാകണം. ഫോണ്‍: 0491 2505005.


ഇ സി ജി ടെക്നീഷ്യന്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍/ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 19-ന് രാവിലെ 10ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

എസ് എസ് എല്‍ സി /തത്തുല്യം, ഇ സി ജി യിലും ഓഡിയൊമെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്, കേരള പി എസ് സി അംഗീകരിച്ച ഇ സി ജി ടെക്‌നീഷ്യന്‍ കോഴ്‌സ് തുടങ്ങിയവയാണ് യോഗ്യത. പ്രായപരിധി- 18-40 വയസ്.

പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.