കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും ആശുപത്രികളിലും പുതിയ ജോലി ഒഴിവുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്റർവ്യൂ, വുമൺ കാറ്റിൽ കെയർ വർക്കർ, കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ടിലെ വിവിധ തസ്തികകൾ, ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്, ഇ-ഹെൽത്ത് ട്രെയിനി, ന്യൂനപക്ഷക്ഷേമ വകുപ്പിലെ പ്രിൻസിപ്പാൾ, ജെ.പി.എച്ച്.എൻ, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ ഒഴിവുകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ തീയതി, അഭിമുഖ വിവരങ്ങൾ അറിയാം.
ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവും പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂവും ഒക്ടോബർ 26 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും.
അസിസ്റ്റന്റ് പ്രസ് മാനേജർ, അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ, കമ്പോസിറ്റർ കം പ്രൂഫ് റീഡർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ രാവിലെ ഒൻപതിനും ഗോൾഡ് സ്മിത്ത് തസ്തികയിലേക്കുള്ള പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂ ഉച്ചയ്ക്ക് ശേഷം ഒന്നിനും ആരംഭിക്കും. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ, നടപ്പ് സാമ്പത്തിക വർഷത്തെ ക്ഷീര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ബ്ലോക്ക് തലത്തിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19 ന് വൈകിട്ട് അഞ്ചിനകം.
യോഗ്യത- അപേക്ഷകർ അതാത് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരും എസ്. എസ്. എൽ. സി. വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം.
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതാത് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുമായും ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 3 7 1 2 5 4
കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഉദ്യാനത്തിൽ നിയമനം
കൽപ്പറ്റ കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ഉദ്യാനത്തിലേക്ക് ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡെസ്റ്റിനേഷൻ മാനേജർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷകർ പൂർണ്ണമായും വയനാട് ജില്ലയിൽ നിന്നുള്ളവരായിരിക്കണം. 25-നും 35-നും മധ്യേയാണ് പ്രായപരിധി. ഹോർട്ടികൾച്ചർ ബിരുദമോ തത്തുല്യ യോഗ്യതയും ഉദ്യാന പരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദവും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ, ടാലി, എം.എസ് എക്സൽ, കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് എന്നിവയിൽ പരിജ്ഞാനവും അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
എം.കോം ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ട്രാവൽ ആന്ഡ് ടൂറിസം ഐച്ഛിക വിഷയമായി ലഭിച്ച ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആശയവിനിമയ ശേഷിയും ടൂറിസം മേഖലയിലെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഡെസ്റ്റിനേഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യാന സുരക്ഷയ്ക്കായി വിമുക്തഭടന്മാരായ നാല് പുരുഷന്മാർക്കാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അവസരം.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ, കൽപ്പറ്റ നോർത്ത്, പിൻ: 673122 എന്ന വിലാസത്തിൽ സമർപ്പിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ കാരാപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസ്, വാഴവറ്റ കാരാപ്പുഴ സബ് ഡിവിഷൻ നമ്പർ-രണ്ട് എന്നീ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ : 04936 202246
ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ (ഒരു ഒഴിവ്) നിയമിക്കുന്നു.
ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിങ് ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള 18-41 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. സിസിഎൻഎ സർട്ടിഫിക്കറ്റും ഇ ഹെൽത്ത് നെറ്റ്വർക്കിങ് സപ്പോർട്ടിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ വേതനം 19,000 രൂപ.
താൽപര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച്. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വാക് ഇൻ ഇന്റർവ്യൂ
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തിരഞ്ഞെടുക്കാൻ ഒക്ടോബർ 31 രാവിലെ പത്തുമുതൽ അഞ്ചുവരെ കോട്ടയം എൻ.എച്ച്.എം. ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: - കമ്പൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്ട്രോണിക്സ് എൻജിനീയറിംഗ് / ഇലക്ട്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ/ബി.ടെക്/എംടെക്/എം.സി.എ. ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിംഗ് / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വേർ ഇംപ്ലിമെന്റേഷൻ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. പ്രായപരിധി : 18-35 വയസ്. വിശദവിവരങ്ങൾക്ക് ഫോൺ: 9745799942
പ്രിൻസിപ്പാൾ വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 17 രാവിലെ 10ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 23 രാവിലെ 10ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ വച്ച് നടത്തുന്നതിന് പുനഃവിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.
സർക്കാർ സ്നേഹാലയത്തിലെ ജെ.പി.എച്ച്.എൻ വാക്ക് - ഇൻ - ഇന്റർവ്യൂ
തിരുവഞ്ചൂരിലെ സർക്കാർ സ്നേഹാലയത്തിലെ ജെ.പി.എച്ച്.എൻ. തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ 22 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടക്കും.
യോഗ്യത: എഎൻഎം/ജിഎൻഎം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
ബയോഡേറ്റ, ആധാർകാർഡ്, പ്രവൃത്തിപരിചയമടക്കമുളള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുമായി സ്നേഹാലയം ഓഫീസിൽ ഹാജരാകണം. ഫോൺ :0481-2770430
സെക്യൂരിറ്റി വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ജനറൽ ആശൂപത്രിയിലെ സെക്യൂരിറ്റി ജോലികൾക്കായി 2026 ഒക്ടോബർ 22 രാവിലെ 11.00-ന് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.
നഗരസഭാ അതിർത്തിക്കുള്ളിൽ താമസിക്കുന്ന വിമുക്തഭടൻമാർക്ക് പങ്കെടുക്കാം. ഫോൺ: 0477 225324
