കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിലും സ്ഥാപനങ്ങളിലും പുതിയ താൽക്കാലിക, ദിവസവേതന, കരാർ നിയമന അവസരങ്ങൾ. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ട്രെയിൻഡ് സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്നീഷ്യൻ, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മ്യൂസിക് ടീച്ചർ, കൊല്ലം–പുനലൂർ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലുകളിലെ ഗവ. പ്ലീഡർ, വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി, ഡോക്ടർ, കൊട്ടാരക്കര ബ്ലോക്കിലെ യോഗ ഇൻസ്ട്രക്ടർ, കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പിസ്റ്റ്, സൈക്യാട്രി സ്പെഷ്യലിസ്റ്റ് ഡോക്ടർ, കണ്ണൂർ DTPCയിലെ ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തുടങ്ങിയ ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

GNM, B.Sc Nursing, Plus Two, Paramedical Diploma/Degree, Degree, K-TET, MBBS, MD/DNB/DPM, നിയമബിരുദം, യോഗ്യതയുള്ള വിവിധ പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, വാക്ക്-ഇൻ ഇന്റർവ്യൂ തീയതി, പ്രായപരിധി, പ്രവൃത്തിപരിചയം, ആവശ്യമായ രേഖകൾ എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.


ജനറല്‍ ആശുപത്രിയില്‍ നിയമനം

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ കെഎഎസ്പി പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡയാലിസിസ് ട്രെയിന്‍ഡ് സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.

രണ്ടു തസ്തികകള്‍ക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 41 വയസ്സ്. ഡയാലിസിസ് ട്രെയിന്‍ഡ് സ്റ്റാഫ് നഴ്‌സിനുള്ള വിദ്യാഭ്യാസ യോഗ്യത ജിഎന്‍എം/ ബി.എസ്.സി നഴ്‌സിംഗ്. ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം. അഭിമുഖം ഒക്ടോബര്‍ 6 ന് രാവിലെ 11 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ് ടു സയന്‍സ്/ തത്തുല്യം. ഡിപ്ലോമ/ ഡിഗ്രി ഇന്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം.

അഭിമുഖം ഒക്ടോബര്‍ 7 ന് രാവിലെ 11 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.

മ്യൂസിക് ടീച്ചര്‍ നിയമനം

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍മ്യൂസിക് ടീച്ചറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും കെ-ടെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 8ന് രാവിലെ 11ന്് മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം്.
ഫോണ്‍: 6238599660.


ഗവണ്മെന്റ് പ്ലീഡര്‍ നിയമനം

കൊല്ലം, പുനലൂര്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണലുകളില്‍ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ളവരും 60 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകന്റെ/അപേക്ഷകയുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ ഡി, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍, തീയതി, പ്രവൃത്തിപരിചയം, പൊലീസ് സ്റ്റേഷന്‍ എന്നിവ സഹിതമുള്ള ബയോഡാറ്റയും യോഗ്യത/ പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും എസ് എസ് എല്‍ സി, നിയമബിരുദ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നിയമനം ആഗ്രഹിക്കുന്ന കോടതി/കോടതികളുടെ വിവരവും രേഖപ്പെടുത്തിയ അപേക്ഷ ഒക്ടോബര്‍ 14 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.

സെക്യൂരിറ്റി ഒഴിവ്

വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ എഴിന് രാവിലെ 10ന് സി എച്ച് സിയില്‍ ഹാജരാകണം.


യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നെടുവത്തൂര്‍, എഴുകോണ്‍, കരീപ്ര, വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളിലെ വനിതകള്‍ക്ക് യോഗ പരീശീലനം നല്‍കുന്നതിന് യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കും.

അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബാച്ചിലര്‍ ഓഫ് ന്യൂറോപ്പതി ആന്‍ഡ് യോഗിക് സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരും യോഗ അസോസിയേഷന്‍ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2451211.

ഡോക്ടര്‍ ഒഴിവ്

വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം താല്‍ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു.

യോഗ്യത എം ബി ബി എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ എഴിന് രാവിലെ 10ന് സി എച്ച് സിയില്‍ ഹാജരാകണം.


കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖം

കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും.

ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഫിസിയോതെറാപ്പി ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എന്‍.ബി, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.

ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി

കണ്ണൂര്‍ ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി ആകാന്‍ അവസരം. ടൂറിസത്തില്‍ അംഗീക്ര്യത ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പരമാവധി 11 മാസത്തേക്ക് ആണ് നിയമനം. സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യല്‍, പോസ്റ്റര്‍ /ബ്രോഷര്‍ ഡിസൈനിങ് തുടങ്ങിയവയില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ അപേക്ഷ,

സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിനുള്ളില്‍ ലഭിക്കേണ്ടതാണ്. പ്രായം 2026 ഒക്ടോബര്‍ ഒന്നിന് 30 വയസ്സില്‍ കവിയരുത്. അപൂര്‍ണ്ണമായതോ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ പി ഡി എഫ് രൂപത്തില്‍ info@dtpckannur.com എന്ന ഇ മെയിലിലേക്കും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336.