ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഓഫീസ് സംബന്ധമായ യോഗ്യതയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിയിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 13,500 രൂപയാണ് ശമ്പളം. നിയമനം താത്ക്കാലികാടിസ്ഥാനത്തിലായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, ഡാറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 16 രാവിലെ 11 മണിക്ക് വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ക്ലീനിങ് ജോലികൾക്ക് രണ്ട് ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം.
പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബർ 16 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിലവിലുള്ള യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് ആവശ്യമായ അസ്സൽ രേഖകൾ സഹിതം നവംബർ 16-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483-2734918, 9061734918.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
വളയം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന് ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം.
യോഗ്യത: ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ പ്രസ്തുത ട്രേഡില്‍ എന്‍.ടി.സി.യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 13ന് രാവിലെ 11 മണിക്ക് വളയം ഐ.ടി.ഐ.യില്‍ എത്തണം.
അസാപ്പിൽ ട്രെയിനർ
പാന്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ട്രെയിനിംഗ് പ്രോഗ്രാമിൽ ട്രെയിനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിഎസ്സി നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് നവംബർ 22വരെ അപേക്ഷിക്കാം.ഫോൺ- 9495999731
യോഗ ഇൻസ്ട്രക്ടർ അഭിമുഖം 12ന്
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് നവംബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ 12ലേക്ക് മാറ്റി.
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് പ്രാദേശിക അവധിയായതിനാലാണ് തീയതി മാറ്റിയത്.
പാർട്ട് ടൈം സ്വീപ്പർ
മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിമുക്തഭടൻമാർക്കും ആശ്രിതർക്കും മുൻഗണന. നവംബർ 21ന് വൈകുന്നേരം അഞ്ചിനു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ- 0481 2371187
സ്പെഷ്യാലിറ്റി (പീഡിയാട്രീഷ്യന്‍) ഡോക്ടര്‍ നിയമനം
ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) മലപ്പുറം ജില്ലാ ഓഫീസിനു കീഴില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി.
ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in- ല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍-0483 2730313, 9846700711.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 16-ന്*
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ./കെ.എ.എസ്.പി. (ആർ.എസ്.ബി.വൈ.) പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 16-ന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 36 വയസ്സാണ് (നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും).
പ്രവൃത്തിപരിചയം അഭികാമ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ- 0487-2200310, 0487-2200319 .
പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നവംബർ 25 വൈകിട്ട് അഞ്ചു മണിക്കകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.
