Anganavadi Recruitment 2023: കേരളത്തിൽ നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകൾ. ആവശ്യമായ യോഗ്യരായ ഉദ്യോഗാർ ത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക (അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം) കൂടുതൽ വിവരങ്ങൾ താഴെ നൽകുന്ന:



1. അംഗനവാടി വർക്കർ/ഹെൽപ്പർ ജോലി ഒഴിവ്

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. 

യോഗ്യത: വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയാണ്. 
ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം.

പ്രായപരിധി: 18 നും 46 നും മദ്ധ്യേ.എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കോട്ടയം കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.



2. അംഗനവാടി വർക്കർ/ഹെൽപ്പർ ജോലി ഒഴിവ്

റാന്നി ഐസിഡിഎസ് പദ്ധതിയിൽ നാറാണമൂഴി ഗ്രാമപ്പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. 

യോഗ്യത: വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം.  സഹായിയുടെ ഒഴിവ് ഈ അപേക്ഷകർക്ക് ഏഴാം ക്ലാസ് മിനിമം യോഗ്യത ഉണ്ടായിരിക്കണം. മറ്റെല്ലാ യോഗ്യതകളും തൊഴിലാളിയുടേതിന് തുല്യമായിരിക്കും.

പ്രായപരിധി: 46 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്.  

അപേക്ഷാഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 4 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 16-ന് വൈകീട്ട് നാലുവരെ ഇതേ ഓഫീസിൽ സ്വീകരിക്കും. ഫോണ്; 04735 221568