ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള താമരക്കുളം പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം. നിലവിലുള്ള എന്‍.സി.എ. ഒഴിവിലേക്ക് താമരക്കുളം പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18 നും 46 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായിട്ടില്ലാത്ത, എഴുത്തും വായനയും അറിയാവുന്നവര്‍ക്കാണ് അവസരം.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. അവസാന തീയതി ഓഗസ്റ്റ് 17. സംശയങ്ങള്‍ക്ക്: 0479 2382583.
മലപ്പുറം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.
ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
യോഗ്യത
വര്‍ക്കര്‍
- എസ്.എസ്.എല്‍.സി വിജയം.
- എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
- എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരിക്കും.
എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.
വിലാസം:
ശിശു വികസന പദ്ധതി ഓഫീസര്‍
ഐ.സി.ഡി.എസ് നിലമ്പൂര്‍ അഡീഷണല്‍
സപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331