ഗുരുവായൂര്‍ ദേവസ്വത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റ് (ഫിമെയില്‍) (കാറ്റഗറി നം. 18/2022) തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10.30 മുതലും ഫിസിഷ്യന്‍ (കാറ്റഗറി നം. 12/2023) തസ്തികയുടെ അഭിമുഖം 22ന് രാവിലെ 10.30 മുതലും ഗുരുവായൂര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മെയില്‍) (കാറ്റഗറി നം. 17/2022) അഭിമുഖം 22 ന് രാവിലെ 11 മുതലും തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസീല്‍ നടക്കും.


ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. 

നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. 

അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ www.kdrb.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 


എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നല്‍കും. ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

Important Links

Official Notification

Click Here

Official Website

Click Here