കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) കൺസൽറ്റന്റ്–ഫുഡ് ടെക്നോളജിസ്റ്റ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ കേരഫെഡ് ഓയിൽ കോംപ്ലക്സിലും കോഴിക്കോട് നടുവണ്ണൂരിലെ കോക്കനട്ട് കോംപ്ലക്സിലുമാണ് അവസരം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.



ഒഴിവുകളുടെ എണ്ണം : 01

യോഗ്യത: ‌ഫുഡ് സേഫ്റ്റി/ ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ഓയിൽ ടെക്നോളജിയിൽ പിജി, 15 വർഷ പരിചയം.

പ്രായപരിധി: 70.

ശമ്പളം : 35,000 രൂപ

  

കരാർ അടിസ്ഥാനത്തിൽ കൺസൾട്ടൻ്റിനെ നിയമിക്കുന്നതിനുള്ള അപേക്ഷാ ഫോറം ഇതോടൊപ്പം ചേർക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബർ 13 ആണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് www.kerafed.com വെബ്സൈറ്റ് സന്ദർശിക്കുക