കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികമായി നിയമിക്കുന്നു.


അപേക്ഷകർ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതൽ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം.

ഉദ്യോഗാർഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം.

  

ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

Important Links

Official Notification

Click Here

Official Website

Click Here