ലുലുവിലേക്ക് വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇത്തവണ ഗള്‍ഫ് രാജ്യങ്ങളിലെ ലുലു മാളുകളിലേക്കാണ് നിയമനം നടക്കുന്നത്. കേരളത്തില്‍ തൃശൂരും, കാഞ്ഞങ്ങാടും വെച്ചാണ് നേരിട്ടുള്ള നിയമനം നടക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.



തസ്തികകൾ

മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് (എം ബി എ മാര്‍ക്കറ്റിംഗ്) അക്കൗണ്ടന്റ് (എം കോം), സെയില്‍സ്‌മെന്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, സൗത്ത് ഇന്ത്യന്‍ കുക്ക്, സാന്‍ഡ്‌വിച്ച്, ഷവര്‍മ മേക്കര്‍, സ്‌നാക്ക്, സാലഡ് മേക്കര്‍, ബേക്കര്‍, ബുച്ചര്‍, ഫിഷ് മോങ്കര്‍, ഐടി സപ്പോര്‍ട്ട് (ബി സി എ / ബി എസ് സി സി എസ് /3വര്‍ഷ ഡിപ്ലോമസി എസ് ), ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്, ടെയിലര്‍, സെക്യൂരിറ്റി, കാര്‍പെന്റര്‍ (ഫര്‍ണിച്ചര്‍ അസംബ്ലിംഗ്), ഹെവി ഡ്രൈവര്‍ (കെഎസ്എ ലൈസന്‍സ് ഉള്ളത്) എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യോഗ്യത വിവരങ്ങൾ

1. മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് (എം ബി എമാര്‍ക്കറ്റിംഗ്)
  • ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി 30 വയസ്.
2. അക്കൗണ്ടന്റ്
  • എം കോം യോഗ്യത ഉണ്ടായിരിക്കണം. 
  • പ്രായപരിധി 30 വയസ്സാണ്.
3. സെയില്‍സ്‌മെന്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍
  • വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് പ്ലസ് ടുവാണ്. പ്രസക്തമായ മേഖലകളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം (ഗാര്‍മെന്റ്‌സ്, സാരി, ഫൂട്ട്വെയര്‍, ഇലക്ട്രോണിക്‌സ്, ഹൌസ്‌ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ്) ഉള്ളവര്‍ക്ക് മുന്‍ഗണന.
  • പ്രായപരിധി: 20 മുതല്‍ 28 വരെ


4. സൗത്ത് ഇന്ത്യന്‍ കുക്ക്, സാന്‍ഡ്‌വിച്ച്, ഷവര്‍മ മേക്കര്‍, സ്‌നാക്ക്, സാലഡ് മേക്കര്‍, ബേക്കര്‍, ബുച്ചര്‍, ഫിഷ് മോങ്കര്‍
  • ബന്ധപ്പെട്ട മേഖലകളില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്.
  • പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം.
5. ഐടി സപ്പോര്‍ട്ട്
  • ബി സി എ അല്ലെങ്കില്‍ ബി എസ് സി സി എസ് / 3വര്‍ഷ ഡിപ്ലോമ
  • പ്രായപരിധി 30 വയസ്സില്‍ താഴെയായിരിക്കണം.
6. ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്
  • ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കാണ് അവസരം.
7. ടെയിലര്‍, സെക്യൂരിറ്റി, കാര്‍പെന്റര്‍,
  • ഈ വിഭാഗങ്ങളില്‍ കാര്‍പെന്ററെ ആവശ്യമായി വരുന്നത് ഫര്‍ണിച്ചര്‍ അസംബ്ലിംഗ് വിഭാഗത്തിലേക്കാണ്.
8. ഹെവി ഡ്രൈവര്‍
  • ഡ്രൈവര്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൗദി അറേബ്യന്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.


തിരഞ്ഞെടുപ്പ് രീതി:

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 2024 ഒക്ടോബര്‍ 9, 12 തീയതികളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കണം.

കാഞ്ഞങ്ങാട് (പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍, ചെമ്മട്ടംവയല്‍ ബെല്ല പോസ്റ്റ്, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്), അതുപോലെ തൃശൂര്‍ (ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ (ഹയാത്ത്), പുഴക്കല്‍, തൃശൂര്‍) എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.

കാഞ്ഞങ്ങാട്ടെ അഭിമുഖം ഒക്ടോബര്‍ 9നും, തൃശൂരിലേത് ഒക്ടോബര്‍ 12നുമാണ് നടക്കുക. സമയം രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, യഥാര്‍ഥ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയും കൈയ്യില്‍ കരുതണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7593812223, 7593812226