ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു കരാർ നിയമനം ആണ്.


ഒഴിവ് 11 (ഹിന്ദുമതത്തിൽ പ്പെട്ടവർക്ക് പങ്കെടുക്കാം)

പ്രതിദിനം 1000 രൂപ ശമ്പളം

യോഗ്യത എസ്എസ്എൽസി പരീക്ഷ ജയിച്ചവരും ഫോട്ടോഗ്രാഫിയിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഹൈ റസലൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി ഉള്ളവരും ആകണം. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.



ജാതി വയസ്സ് യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും രേഖകളുടെ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം കൂടിക്കാഴ്ച നവംബർ 13ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വച്ച് നടത്തുന്നതാണ്.