അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 ന് കാസർഗോഡ് നീലേശ്വരം ചായോത്ത് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2348666 എന്ന ഫോൺ നമ്പറിലോ keralasamakhya@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. വെബ്സൈറ്റ്: www.keralasamakhya.org.
