തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അഭിമുഖം നടത്തും.
ഡെര്‍മറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബര്‍ 27 നും ജനറല്‍ സര്‍ജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബര്‍ 28 നും പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വച്ച് രാവിലെ 11 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ : ഫോണ്‍ 0471 2528855, 2528055.
വയനാട്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ഒബിജി, റേഡിയോ ഡയഗ്‌നോസിസ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, സൈക്യാട്രി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും (ഓര്‍ത്തോപീഡിക്‌സ്, ഓഫ്താല്‍മോളജി, ഇഎന്‍ടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളില്‍ നിലവില്‍ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബര്‍ 28ന് ഇന്റര്‍വ്യൂ നടത്തും.
പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎന്‍ബിയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 28ന് രാവിലെ 11ന് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ബ്ലഡ് ബാങ്ക്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനത്തിനായി നവംബര്‍ 26 ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ, ബിഎസ്‌സി, എംഎസ്‌സി യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 – 2386000.