മലപ്പുറം ജില്ലയിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ അവസരം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിൽ നിയമനം. യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 20ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.



യോഗ്യത

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍
  • അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബി.എസ്.സി നഴ്‌സിങ്/ അംഗീകൃത നഴ്‌സിങ് കോളേജുകളില്‍നിന്ന് ജി.എന്‍.എം നഴ്‌സിങ്. കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം.
നഴ്‌സിങ് അസിസ്റ്റന്റ്
  • എ.എന്‍.എം അല്ലെങ്കില്‍ തത്തുല്യയോഗ്യതയാണ് ചോദിച്ചിട്ടുള്ളത്.

പ്രായപരിധി
  • മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ : 2024 ഡിസംബര്‍ 12ന് 40 വയസ് കവിയരുത്.
  • നഴ്‌സിങ് അസിസ്റ്റന്റ് : 2024 ഡിസംബര്‍ 12ന് 40 വയസ് കവിയരുത്.

ശമ്പളം
  • മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ :  Rs.15,000 രൂപ പ്രതിമാസം.
  • നഴ്‌സിങ് അസിസ്റ്റന്റ് : Rs.11,550 രൂപ പ്രതിമാസം.


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്, മറ്റ് അനുബന്ധ രേഖകളുടെ അസലും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 20ന് മലപ്പുറം മുണ്ടുപറമ്പ് ഗവ ഹോമിയോ ആശുപത്രിയില്‍ എത്തണം.

മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. നഴ്‌സിങ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.