യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഡിസംബർ 21ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വച്ചാണ് ഇന്റർവ്യൂ.കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്.
പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ യോഗ്യത.
ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം.
പത്താം ക്ലാസ് പാസ്സായവർക്ക് ഓഫിസ് അറ്റൻഡന്റ് ജോലിക്ക് അപേക്ഷിക്കാം.
ഡ്രൈവർ കം ഓഎ തസ്തികയുടെ രജിസ്ട്രേഷൻ 21ന് രാവിലെ 8 മുതൽ 9 വരെയും ഓഎ തസ്തികയിലേയ്ക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30 മുതൽ 01.30 വരെയും നടക്കും. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാന ടെസ്റ്റും നടത്തും.
മെഡിക്കല്‍ കോളേജിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 21ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി: 45 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ എത്തണം.
Official Notification : Click Here
