പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍



1. ജൂനിയര്‍ ലാബ് അസിസ്റ്റന്റ് : 02
  • പ്ലസ് ടു സയന്‍സ്
2. അറ്റന്‍ഡര്‍ : 02
  • ഏഴാം ക്ലാസ്
3. സെക്യൂരിറ്റി : 03
  • വിമുക്ത ഭടന്‍.
4. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : 02
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന).
5. പബ്ലിക് റിലേഷന്‍ ഓഫീസര്‍ : 02
  • എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലര്‍ കോഴ്സ്.


6. ആംബുലന്‍സ് ഡ്രൈവര്‍ : 03
  • അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസന്‍സും ബാഡ്ജും).
7. ഇസിജി ടെക്നീഷ്യന്‍ : 02
  • വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ
8. വാസ്‌കുലാര്‍ ടെക്നീഷ്യന്‍
  • ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍.
9. ഫാര്‍മസിസ്റ്റ് : 02
  • ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
10. ക്ലര്‍ക്ക് : 01
  • പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടര്‍ പരിജ്ഞാനം).


യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം.