ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ താത്ക്കാലിക നിയമനം

ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം തരവും എല്‍.എം.വി ലൈസന്‍സാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍, പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202292.



കണ്ടന്റ് എഡിറ്റര്‍

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയോടൊപ്പം വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി 35 വയസ്. അപേക്ഷകള്‍, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com എന്ന ഇ-മെയിലിൽ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.