പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത പദ്ധതിയായ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ആന്‍ഡ് കണ്‍സെര്‍വഷന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള താത്കാകാലിക ഒഴിവിലേക്ക് ജൂണ്‍ രണ്ടിന് രാവിലെ പത്തിന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ജൂണ്‍ 30 വരെയുള്ള ഗവേഷണ പദ്ധതിയായ 'ഡിസൈന്‍ ആന്‍ഡ് കണ്ടക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാംസില്‍ പ്രോജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവ് നികത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 10 ന് തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



ഡോക്ടർ നിയമനം

പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്‌ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ജൂനിയർ റെസിഡന്റ്‌സ് നിയമനം

മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് പ്രതിമാസം 52,000 രൂപ നിരക്കിൽ നിയമനം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 വൈകീട്ട് അഞ്ച്. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ hresttgmcm@gmail.com എന്ന ഇ-മെയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അയക്കണം. ഫോൺ: 0483 2764056.



ഫാര്‍മസിസ്റ്റ്, ആയുര്‍വേദ നഴ്സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയൂര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച മെയ് 26 രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടത്തും.

എസ്.എസ്.എല്‍സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങും, ആയുര്‍വേദ നഴ്സസ് കോഴ്സ് ആണ് യോഗ്യത. പ്രായ പരിധി 18-36. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912544296

ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് അഭിമുഖം

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് മെയ് 21 ന് അഭിമുഖം നടത്തും. പത്താം ക്ലാസും ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയവുമാണ് യോഗ്യത. താൽപര്യമുള്ള പുരുഷ ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോൺഫറൻസ് ഹാളിൽ 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ആയുർവേദ തെറാപ്പിസ്റ്റ് അഭിമുഖം രാവിലെ 10.30 നും പഞ്ചകർമ അസിസ്റ്റന്റ് അഭിമുഖം രാവിലെ 11.30 നും നടക്കും.



സൈനിക ക്ഷേമ ഓഫീസില്‍ ഒഴിവ്

ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തില്‍ ഭാഗിക സമയ തൂപ്പുകാരന്റെ ഒഴിവുണ്ട്. താല്‍പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ മേയ് 20 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഇമെയില്‍:zswoalp@gmail.com ഫോണ്‍: 0477 2245673

ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിനായി മെയ് 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ അഭിമുഖത്തില്‍ ഡി.എ.എം.ഇ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്ക് പങ്കെടുക്കാം.

പഞ്ചകര്‍മ അസിസ്റ്റന്റ് പുരുഷ വിഭാഗത്തിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ പഞ്ചകര്‍മ തെറാപ്പി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 21ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ അഞ്ച് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.



പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആൻഡ് കോൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 2 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.

ഫീഡ് അനലിസ്റ്റ് ഒഴിവ്

സസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീഡ് അനലിസ്റ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). വെറ്ററിനറി സയൻസ്/ ബയോ കെമിസ്ട്രി/ കെമിസ്ട്രി/ അനിമൽ ന്യൂട്രീഷ്യൻ ഡിഗ്രി/ കേന്ദ്രസർക്കാർ/ കാർഷിക സർവകലാശാല എന്നിവയിൽ നിന്നും ഫീഡ് അനാലിസിസ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.



സൗണ്ട് എൻജിനിയർ താൽക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ സൗണ്ട് എനജിനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). സൗണ്ട് എൻജിനിയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

വിവിധ തസ്തികകളിൽ നിയമനം

അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.



ക്ലർക്ക് തസ്തികയിൽ അഭിമുഖം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.

റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംപിഎച്ച് /എംഎസ് സി നഴ്‌സിംഗ് /എം എസ് ഡബ്ല്യൂ എന്നിവയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അവസാന തീയതി മേയ് 22. shsrc.kerala.gov.in ഫോണ്‍ : 0471 2323213.