2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുക.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.



എസ്എസ്എൽസി ഫലങ്ങൾ പരിശോധിക്കാനുള്ള സൈറ്റുകൾ

 • https://prd.kerala.gov.in

 • https://results.kite.kerala.gov.in

 • https://results.kerala.gov.in

 • https://examresults.kerala.gov.in

 • https://kbpe.kerala.gov.in

 • https://results.digilocker.kerala.gov.in

 • https://sslcexam.kerala.gov.in

 • https://pareekshabhavan.kerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്http://sslchiexam.kerala.gov.in 
 
റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  : http://thslchiexam.kerala.gov.in

എ.എച്ച്.എസ്.എൽ.സി. റിസൾട്ട്  : http://ahslcexam.kerala.gov.in 

ടി.എച്ച്.എസ്.എൽ.സി. റിസൾട്ട്  : https://thslcexam.kerala.gov.in/thslc/index.php 

എന്ന വെബ്സൈറ്റിലും ലഭിക്കും.


പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
  • വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ kerala.gov.in. , kerala.gov.in. (മുകളിൽ തന്ന സൈറ്റുകളിലും ലഭ്യമാണ്) ഇവയിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്യുക.
  • എസ്എസ്എൽഎസി ഫലം പരിശോധിക്കാൻ "കേരള SSLC ഫലം 2025" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പരും മറ്റ് വിവരങ്ങളും നൽകുക.
  • "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എസ്എസ്എൽസി ഫലം കാണാൻ കഴിയും. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിൻ്റ് ഔട്ട് എടുത്തോ സൂക്ഷിക്കാവുന്നതാണ്.
എസ്എംഎസ് വഴിയും ഫലം അറിയാം! അതെങ്ങനെ?
  • മുകളിൽ നൽകിയിരിക്കുന്ന സൈറ്റുകൾ വഴി റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഈ വഴി കൂടി പരീക്ഷിക്കാം. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
  • KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക
  • ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക
  • മെസ്സേജ് അയക്കുന്നതിന് മുൻപ് നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
  • നിങ്ങളുടെ എസ്എസ്എൽസി ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കും.


SSLC 2025 മാർക്ക്, ഗ്രേഡ് അപ്ഡേറ്റ്

Grades

Percentage Range

Grade Point

Grade Position

A+

90% – 100%

9

Outstanding

A

80% – 89%

8

Excellent

B+

70% – 79%

7

Very Good

B

60% – 69%

6

Good

C+

50% – 59%

5

Above Average

C

40% – 49%

4

Average

D+

30% – 39%

3

Marginal

D

20% – 29%

2

Need Improvement

E

Less Than 20%

1

Need Improvement