എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയ൯സ്, ജി എ൯ എം/ബി.എസ്.സി നഴ്സിംഗ്, കെ എ൯ സി രജിസ്ട്രേഷ൯,
പ്രായപരിധി 2025 ജനുവരി ഒന്നിന് 18-36 മധ്യേ ആയിരിക്കണം.
താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് 16-ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ.
നഴ്സിങ് കോളേജിൽ താൽക്കാലിക നിയമനം
വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് താൽക്കാലിക നിയമനത്തിനായി മെയ് 16 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.
പി.എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. സര്‍ക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, ആധാർ ഉള്‍പ്പെടെ വയനാട് സര്‍ക്കാർ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.