ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക നിയമനം
വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950.
വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്‌സ്, കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് - ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734.
അധ്യാപക നിയമനം
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്‌സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്‌സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.
ഗസ്റ്റ് അധ്യാപക ഒഴിവ്
പുതുക്കോട് സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് സീനിയര്‍ ജൂനിയര്‍, കൊമേഴ്സ് സീനിയര്‍ ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി വിഷയാടിസ്ഥാനത്തിലാണ് അധ്യാപക ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 21 ബുധനാഴ്ച്ച രാവിലെ ഒമ്പതിന് അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9605964054, 9446690316
അതിഥി അധ്യാപക ഒഴിവ്
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് ഇക്കണോമിക്‌സ്, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഷയത്തില്‍ പിജി/നെറ്റ്/പി.എച്ച്ഡി/എം.ഫില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മേയ് 24 ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോളേജ് പ്രിന്‍സിപ്പാളിന്റെ മേല്‍വിലാസത്തില്‍ അയച്ചു നല്‍കുക. ഫോണ്‍: 0477-2272767, 7403772255
അധ്യാപക ഒഴിവ്
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് - കഞ്ഞിപ്പാടം ഗവ. എല്‍ പി സ്‌ക്കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ നാല് താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മേയ് 21 ന് രാവിലെ 10 മണിയ്ക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, കോപ്പി, പി.എസ്.സി റാങ്ക് ലിസ്റ്റ് പകര്‍പ്പ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് അഭിമുഖത്തില്‍ ഹാജരാകുക. ഫോണ്‍: 0477-2280525
ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ് വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്‌സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മേയ് 21ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും, അറബിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 22ന് രാവിലെ 10നും, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും ഫിസിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 10.30നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ഗസ്റ്റ് അധ്യാപക അഭിമുഖം
2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യുട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിലിൽ മെയ് 23 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
നഴ്‌സറി അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പിടാവന്നൂര്‍ ഗവ. മോഡല്‍ പ്രീ സ്‌കൂളിലേയ്ക്ക് (നഴ്‌സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ) സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 8281284332
അധ്യാപക നിയമനം
മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. അറബിക് (സീനിയര്‍), ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 20ന് രാവിലെ പത്തിനും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്(ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04832762244.
അധ്യാപക നിയമനം
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നേരിട്ടോ kmmgwckannur@gmail.com എന്ന ഇ മെയിൽ മുഖാന്തിരമോ മെയ് 21 ന് വൈകുന്നേരം അഞ്ചിനകം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അഭിമുഖം മെയ് 23 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2746175
കോളേജ് സൈക്കോളജിസ്റ്റ് നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 ന് രാവിലെ 10.30 ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് 'ജീവനി മെന്റല്‍ വെല്‍ബിയിങ്' എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135.
കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്
ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യായന വര്‍ഷത്തിലേക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ട്രേഡില്‍ ലഭിച്ച ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ വിജയം അല്ലെങ്കില്‍ എസ്എസ്എല്‍സിയില്‍ വിജയവും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കേരള എഞ്ചിനീയറിംഗ് പരീക്ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയില്‍ നിശ്ചിത ട്രേഡിലുള്ള വിജയവുമാണ് യോഗ്യത. താല്‍പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 31 ന് മുന്‍പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി പി.ഒ തൃശ്ശൂര്‍, 680307 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0480 2706100