അസിസ്റ്റന്റ് കുക്ക് നിയമനം

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. 

ഇ മെയില്‍: rwpcpnr@yahoo.co.in, ഫോണ്‍: 04985295101


ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി/ എം.വി.എസ്.സി/ പി.എച്ച്.ഡി യോഗ്യതയുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം 4.30നകം ലഭിക്കണം. 
അപേക്ഷാഫോറം http://ahd.kerala.gov.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇ മെയില്‍: lmtckannur.knr@kerala.gov.in, ഫോണ്‍: 0497 2763473


ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് കെമിസ്ട്രി(1), ബോട്ടണി(2) വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ജൂലൈ ഏഴിന് രാവിലെ 10.30ക്ക് കെമിസ്ട്രി അധ്യാപക ഒഴിവിലേക്കും ജൂലൈ 11 ന് രാവിലെ 10.30 ക്ക് ബോട്ടണി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖവും നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജിക്ക് 55 ശതമാനം മാര്‍ക്കുള്ളവരെ പരിഗണിക്കും. ഫോണ്‍: 8078042347



പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം

കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മുതലമട പ്രീമെട്രിക് (ആണ്‍), അയിലൂര്‍ പ്രീ മെട്രിക് (പെണ്‍) ഹോസ്റ്റലുകളിലേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍ വിഷയങ്ങളില്‍ പാര്‍ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ടി.ടി.സിയും ബിരുദവുമാണ് യോഗ്യത. ബി.എഡ്, ബിരുദാനന്തര ബിരുദം എന്നിവ അധിക യോഗ്യതയായി കണക്കാക്കും. വാക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 26 ന് രാവിലെ 10.30 ന് കൊല്ലങ്കോട് ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 291155.

അധ്യാപക ഒഴിവ്

കേരള യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ സെന്ററായ യു.ഐ.ടി കല്ലറയില്‍ പുതുതായി ആരംഭിച്ച ബി.സി.എ വിത്ത് എ.ഐ കോഴ്‌സിലേക്ക് ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, നെറ്റ്/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകര്‍പ്പുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ജൂണ്‍ 30.



ഇന്റർവ്യൂ നടത്തും

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 ഡിസംബർ 19 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി ജൂലൈ 3ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in .

ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

വയനാട് ടൗൺഷിപ്പ് നിർവഹണ യൂണിറ്റിൽ ക്ലാർക്കിന്റെ 3 ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരാക്ഷേപ പത്രം എന്നിവ സഹിതം പൂർണമായ അപേക്ഷ ജൂൺ 30നകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, വയനാട് ടൗൺഷിപ്പ് പ്രോജക്ട് ആൻഡ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം.



ഗസ്റ്റ് ലക്ചറർ നിയമനം

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com.