അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐക്കാട് കൊടുമണ്‍, പന്തളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തേക്കാണ് നിയമനം. 

പ്രായപരിധി 21-35. സ്റ്റെപന്റ് നിരക്ക് 10,000 രൂപ. ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.


റേഡിയോഗ്രാഫര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി താലൂക്ക് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 11 ന് രാവിലെ 11 മണിക്ക് അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 

ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡി.ആര്‍.ടി, ഡി.ആര്‍.ആര്‍.ടി, ഡി.എം.ആര്‍.ടി പാസായ പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പങ്കെടുക്കാം. 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222670.

ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ

ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം.



അസിസ്റ്റൻറ് പ്രൊഫസ്സർ വാക്-ഇൻ-ഇൻർവ്യൂ

പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ജൂൺ 30ന് രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495230874.

അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) സായാഹ്ന കോഴ്സിലേക്ക് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് താത്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ജൂലൈ 1ന് രാവിലെ 10ന് ഇന്റർവ്യു നടത്തും.