ഓഫീസ് അറ്റൻഡന്റ് ഒഴിവ്

മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in



സ്പെഷ്യലിസ്റ്റ് ഡോക്ടർ, നേഴ്സ് നിയമനം

എൻ എച്ച് എമ്മിന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ജൂൺ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: dpmknr@gmail.com, ഫോൺ:

മെഡിക്കൽ ഓഫീസർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടികവർഗ വികസന വകുപ്പും ചേർന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകൾ സന്ദർശിച്ച് രോഗനിർണയവും ചികിത്സയും നൽകുന്ന 'ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്റ്റി'ൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. സൈക്യാട്രിക് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ജൂൺ 20ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ



കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, വിമൺ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തിൽ റഗുലർ ബാച്ചിൽ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകൾക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പർവൈസർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തിൽ ജൂൺ 13ന് വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.


ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ പത്തിന് രാവിലെ 11ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഡിഎംഎൽടി/ബിഎസ് സിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0495 2255715.