അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി (2025 ജൂലൈ മുതൽ 2025 ഓഗസ്റ്റ് വരെ) നിയമിക്കുന്നതിനുള്ള അഭിമുഖം 27 ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.



റേഡിയോഗ്രാഫർ ഒഴിവ്

ആലപ്പുഴ ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ ഗവ. റ്റി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി സെന്ററിലെ റേഡിയോഗ്രാഫര്‍ തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസവേതനം 15,000 രൂപ. പ്രായപരിധി 2025 മേയ് 31 ന് 40 വയസ് കവിയരുത്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത തത്തുല്യ യോഗ്യത നേടിയവരായിരിക്കണം. 128 സ്ലൈഡ് സി.ടി മെഷ്യീനില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓഫീസില്‍ ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് നേരിട്ടോ ദൂതന്‍ മുഖേനയോ, തപാല്‍ മുഖാന്തിരമോ എത്തിക്കണം. ഫോണ്‍: 0477 2991240.

സ്റ്റുഡൻ്റ് കൗൺസലർ നിയമനം

പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൻ്റെ കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും രണ്ട് സ്റ്റുഡന്റ് കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

എം.എ സൈക്കോളജി /എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക് ഇൻ ഇന്റർവ്യൂ ജൂൺ 24ന് ഉച്ചക്ക് 2 ന് പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൽനടക്കും.ഫോൺ:0475-2222353



ഗസ്റ്റ് അധ്യാപക നിയമനം

കെ.കെ.ടി.എം. ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ താത്കാലിക ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10.30 ന് കോളേജില്‍ കൂടികാഴ്ച്ചയ്ക്ക് നേരിട്ട് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2802213, 9400859413.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പുരാരേഖാവകുപ്പ് കമ്മ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി കാസർകോട് ശ്രീ ചക്രപാണി ക്ഷേത്രത്തിൽ സൂക്ഷിച്ച താളിയോല രേഖകൾ ശാസ്ത്രീയ സംരക്ഷണം നടത്തി നൽകുന്നതിനായി പ്ലസ് ടു പാസായ, പ്രസ്തുത മേഖലയിൽ പ്രാവീണ്യമുളള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ ജൂൺ 30 നകം ലഭിക്കണം. അഭിമുഖത്തിന്റെ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും. ഫോൺ: 0471 2311547



അധ്യാപക നിയമനം

തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂളിൽ എൽപിഎസ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 24 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ട്രേഡ്സ്മാൻ തസ്തികയിൽ ഇന്റർവ്യൂ


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിൽ ട്രേഡ്സ്മാൻ തസ്തികയിൽ ഇന്റർവ്യൂ നടത്തും. ഐടിഐ/കെജിസിഇ സിവിൽ ആണ് യോഗ്യത. 24ന് രാവിലെ 10നാണ് ഇന്റർവ്യൂ.



ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.