വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ദിവസനവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ - ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ - 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദവും നെറ്റും.
യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് ഹാജരാകണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം. ഫോണ്‍: 0475 2910231.
ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.
എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451, 2461898.
റിസോഴ്‌സ് പെഴ്‌സണ്‍ നിയമനം
കുടുംബശ്രീ ജില്ലാമിഷന്‍ ആര്യങ്കാവ്-സി. ഡി. എസ്-പട്ടികവര്‍ഗ മേഖലയില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സണ്‍ (അനിമേറ്റര്‍) തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത :എസ്. എസ്. എല്‍. സി. പ്രായപരിധി :18-45 വയസ്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രായം എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ 25 വൈകിട്ട് നാലിനകം ആര്യങ്കാവ് സി. ഡി. എസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474-2794692.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ റഗുലര്‍/ഈവനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് ഒഴിവുള്ള ഡമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈയ് 18ന് ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കുടിക്കാഴ്ചക്ക് ഹാജരാകണം. സിവില്‍-ഡമോണ്‍സ്‌ട്രേറ്റര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയും മെക്കാനിക്കല്‍-വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യതകള്‍. ഫോണ്‍: 04933 227253.
അധ്യാപക ഒഴിവ്
മലപ്പുറം ജി ജി എച്ച് എസ് സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിന് ജൂലൈയ് 17ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ : 9747089544.
ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 21 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്. എസ് എസ് എൽ സി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് / ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 22 ന് രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയിൽ ഇന്റർവ്യൂവിന് എത്തണം.
