നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നേരിട്ടു അഭിമുഖത്തിന് ഹാജരാകണം.
Official Notification : Click Here
Official Notification : Click Here
Application Form : Click Here
ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 28ന് രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
പ്രോജക്ട് ഓഫീസർ
കേരള വനിതാ കമ്മീഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55,200- 1,15,300 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം- 695004 എന്ന വിലസാസത്തിൽ ആഗസ്റ്റ് 8 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2302590.
ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ഡെമോണ്‍സ്‌ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്, ട്രേഡ്‌സ്മാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ/ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ/ റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ അംഗീകാരം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി ജൂലൈ 30 രാവിലെ 10ന് സി.ഡി.സിയിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.