മെഡിക്കൽ കോളേജിൽ ഫെസിലിറ്റേറ്റർ നിയമനം
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ള പട്ടികവർഗ ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ രാവിലെ പത്ത് മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം അനുവദിക്കും. ഫോൺ: 0480 2706100.
വനിതാ തെറാപിസ്റ്റിനെ നിയമിക്കും
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ തെറാപിസ്റ്റിനെ നിയമിക്കും.
യോഗ്യത: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരമുള്ള തെറാപിസ്റ്റ് കോഴ്സ് പാസായിരിക്കണം. ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് 1.30 ന് നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474-2745918, 8086261320.