അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. അതിഥി അദ്ധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ : 0471 2222935.


വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55200-115300 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഹോം സയൻസ് / സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി എന്നിവയിൽ ഒന്നിൽ നേടിയ മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. സോഷ്യൽ വർക്കിൽ ഇന്ത്യയിലെ/കേരളത്തിലെ അംഗീകൃത സ്ഥാപനത്തിൽനിന്നും ലഭിച്ച പി.ജി. ഡിപ്ലോമ അഭികാമ്യം. നിശ്ചിത ഫോറത്തലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഓഗസ്റ്റ് 8 നകം ലഭിച്ചിരിക്കണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ അംഗീകാരം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി ജൂലൈ 30ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 - 2553540.



താല്‍ക്കാലിക നിയമനം

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള എഴുകോണ്‍, തേവള്ളി ജി. ഐ.എഫ്.ഡി സെന്ററുകളിലായി ഇംഗ്ലീഷ് അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400 – 91200 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.