മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതിവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം, തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 18 ന് രാവിലെ 10.30 ന് പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തും.

ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നീ യോഗ്യതയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: പാലക്കാട് - 0491-2505005, ജി.എം.ആര്‍.എസ് കുഴമന്ദം - 049222171217 , ജി.എം.ആര്‍.എസ് തൃത്താല - 04662004547.



എഞ്ചിനീയറിങ് കോളേജിൽ അവസരം

വയനാട് ഗവ. എഞ്ചിനീയറിങ് കോളേജിലെ പിടിഎ ഓഫീസിലേക്ക് സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പ്ലംബർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, ജിം ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റിയ്ക്ക് എസ്എസ്എൽസി യോഗ്യതയോടൊപ്പം ഡ്രൈവിങ്‌ ലൈസൻസ് അഭികാമ്യം. വിമുക്ത ഭടന്മാർക്ക് മുൻഗണന ലഭിക്കും.

ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ എസ്എസ്എൽസിക്ക് പുറമെ ഐടിഐ യോഗ്യത വേണം. വയർമാൻ ലൈസൻസ് അഭികാമ്യം. പമ്പ് ഓപ്പറേറ്ററായി വാട്ടർ ട്രീറ്റ്മെൻറ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ളവരെ പരിഗണിക്കും.  കോളജിന് സമീപത്തുള്ളവർക്ക് മുൻഗണന. ഓഫീസ് അസിസ്റ്റന്റിന് പ്രിഡിഗ്രി/ പ്ലസ് ടുവിനൊപ്പം ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. ജിം ഇൻസ്ട്രക്ടര്‍ തസ്തികയിലേക്ക് പ്ലസ് ടുവിനൊപ്പം വെയ്റ്റ് ലിഫ്റ്റിംഗ്/പവർ ലിഫ്റ്റിംഗ് /ബോഡി ബിൽഡിംഗ്‌ ഇവയിൽ ഏതിലെങ്കിലും സംസ്ഥാന തലത്തിൽ സമ്മാനാർഹരായവര്‍ക്ക് അപേക്ഷിക്കാം. മുൻ പരിചയമുള്ളവർക്ക് മുൻഗണന. 

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് രാവിലെ 11ന് പിടിഎ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 257321.


ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചേലക്കര ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഒഴിവുള്ള കായിക അധ്യാപക തസ്തികകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ഓഗസ്റ്റ് 19-ന് രാവിലെ പത്ത് മണിക്ക് പരീക്ഷ/ അഭിമുഖം നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ- 0487-2334144

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം

ദേശീയപാത 966 (ഗ്രീന്‍ഫീല്‍ഡ് പാത) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് മലപ്പുറം ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കളക്ടര്‍ മുമ്പാകെ ലഭ്യമായ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ (ഒഴിവ്-1) നിയമിക്കുന്നു.

റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ച ഈ വിഷയത്തില്‍ അവഗാഹമുള്ള പരിചയസമ്പന്നരായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍, ബയോഡാറ്റ സഹിതം ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0483-2739581.



വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലയില്‍ താലൂക്കുകളിലെ പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലികള്‍ക്ക് സര്‍വേയര്‍മാരെയും, ചെയിന്‍മാന്‍മാരെയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

താത്പര്യമുള്ളവര്‍ ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

പ്രൊജക്ട് മാനേജർ നിയമനം

വയനാട് പാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.

ബി ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനത്തിൽ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 202626.